കാമുകന്‍ വഴക്കുണ്ടാക്കി; ഒമ്പതാം ക്ലാസുകാരി തൂങ്ങി മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കമുകിന്‍കോട്ടില്‍ ഒമ്പതാം ക്ലാസുകാരി മരിച്ച കേസില്‍ കാമുകനെതിരെ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ സീനിയര്‍ വിദ്യാര്‍ത്ഥിയായിരുന്ന കൊടങ്ങാവിള സ്വദേശി ജോമോനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കാമുകന്‍ വഴക്കുണ്ടാക്കി പോയതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് സഹോദരി ആരോപിച്ചു.

ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ഒമ്പതാംക്ലാസുകാരിയെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്ന നിലയിലാണ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയത്. ഇതിന് മുമ്പ് പെണ്‍കുട്ടിയുടെ കാമുകനായ ജോമോന്‍ വീട്ടിലെത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. വഴക്കിട്ട് പോയ കാമുകനെ പെണ്‍കുട്ടിയുടെ സഹോദരി തിരികെ വിളിക്കുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടി മരിച്ചതോടെ കാമുകന്‍ മുങ്ങി.

പെണ്‍കുട്ടിയെ ജോമോന്‍ ശല്യം ചെയ്യുന്നുവെന്ന് കാട്ടി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. കാമുകനായ ജോമോന്‍ മര്‍ദിച്ചതാണ് കുട്ടി ആത്മഹത്യ ചെയ്യാന്‍ കാരണം എന്നാണ് പോലീസിന്റെയും നിഗമനം.

pathram:
Related Post
Leave a Comment