പോക്‌സോ കേസ്; ഇരകളുടെ വൈദ്യപരിശോധനയ്ക്ക് വനിതാ ഓഫീസര്‍മാരെ ചുമതലപ്പെടുത്താനുള്ള നീക്കം കേസുകളെ ബാധിക്കും

തിരുവനന്തപുരം: പോക്‌സോ കേസുകളില്‍ ഇരകളുടെ വൈദ്യപരിശോധനയ്ക്ക് വനിതാ മെഡിക്കല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്താനുള്ള നീക്കം മെഡിക്കോ ലീഗല്‍ കേസുകളെ ബാധിക്കുമെന്ന് ഒരുകൂട്ടം ഡോക്ടര്‍മാര്‍.

ഗൈനക്കോളജിസ്റ്റ് ഇല്ലാതിരിക്കുകയോ അവര്‍ മറ്റേതെങ്കിലും അടിയന്തര ഡ്യൂട്ടിയിലാവുകയോ ചെയ്താല്‍ ഇരകളെ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നത് പതിവാണ്.

ഇത്തരം കേസുകളില്‍ വൈദ്യപരിശോധന നടത്തിയത് വിദഗ്ധ ഡോക്ടര്‍ അല്ലെന്ന് ക്രോസ് വിസ്താരത്തില്‍ പ്രതിഭാഗത്തിനു സ്ഥാപിക്കാനാകും. ഇതു കേസിനെ ബാധിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

pathram:
Leave a Comment