40 കോടി രൂപ സമ്മാനം ലഭിച്ച മലയാളിയെ കണ്ടെത്താന്‍ സഹായം തേടി സംഘാടകര്‍

അബുദാബി: 40 കോടി ഇന്ത്യൻ രൂപയുടെ മെഗാ ബമ്പർ നറുക്ക് ലഭിച്ച അബ്ദുസലാം എൻ.വിയെ കണ്ടെത്താൻ സഹായം തേടി ബിഗ് ടിക്കറ്റ് സംഘാടകർ. ഞായറാഴ്ച വൈകിട്ടാണ് അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ എക്കാലത്തെയും വലിയ ബമ്പർ നറുക്കെടുപ്പ് നടന്നത്.

ഭാഗ്യശാലികളെ അപ്പോൾ തന്നെ മൊബൈലിൽ ബന്ധപ്പെട്ട് സമ്മാന വിവരം അറിയിക്കുകയാണ് പതിവ്. എന്നാൽ ഒന്നാം സമ്മാനമായ 20 ദശലക്ഷം ദിർഹം ലഭിച്ച വ്യക്തിയെ പല തവണ സംഘാടകർ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് ഈയൊരു ഉദ്യമത്തിന് ബിഗ് ടിക്കറ്റ് മാധ്യമങ്ങളുടെ സഹായം തേടിയത്. 2020 ഡിസംബർ 29 ന് ഓൺലൈനായി വാങ്ങിയ 323601 എന്ന ടിക്കറ്റിലൂടെയാണ് അബ്ദുസലാമിനെ ഭാഗ്യദേവത കടാക്ഷിച്ചത്.

അദ്ദേഹത്തെ കണ്ടെത്തുന്നവർ ബിഗ് ടിക്കറ്റ് ഹെൽപ് ഡെസ്കിൽ 022019244 എന്ന നമ്പറിലോ help@bigticket.ae എന്ന വിലാസത്തിലോ അറിയിക്കണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു. ടിക്കറ്റെടുക്കുമ്പോൾ നൽകിയ രണ്ട് നമ്പറുകളിലും അദ്ദേഹത്തെ ബന്ധപ്പെടാൻ സംഘാടകർക്ക് കഴിഞ്ഞില്ല.

pathram desk 1:
Leave a Comment