40 കോടി രൂപ സമ്മാനം ലഭിച്ച മലയാളിയെ കണ്ടെത്താന്‍ സഹായം തേടി സംഘാടകര്‍

അബുദാബി: 40 കോടി ഇന്ത്യൻ രൂപയുടെ മെഗാ ബമ്പർ നറുക്ക് ലഭിച്ച അബ്ദുസലാം എൻ.വിയെ കണ്ടെത്താൻ സഹായം തേടി ബിഗ് ടിക്കറ്റ് സംഘാടകർ. ഞായറാഴ്ച വൈകിട്ടാണ് അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ എക്കാലത്തെയും വലിയ ബമ്പർ നറുക്കെടുപ്പ് നടന്നത്.

ഭാഗ്യശാലികളെ അപ്പോൾ തന്നെ മൊബൈലിൽ ബന്ധപ്പെട്ട് സമ്മാന വിവരം അറിയിക്കുകയാണ് പതിവ്. എന്നാൽ ഒന്നാം സമ്മാനമായ 20 ദശലക്ഷം ദിർഹം ലഭിച്ച വ്യക്തിയെ പല തവണ സംഘാടകർ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് ഈയൊരു ഉദ്യമത്തിന് ബിഗ് ടിക്കറ്റ് മാധ്യമങ്ങളുടെ സഹായം തേടിയത്. 2020 ഡിസംബർ 29 ന് ഓൺലൈനായി വാങ്ങിയ 323601 എന്ന ടിക്കറ്റിലൂടെയാണ് അബ്ദുസലാമിനെ ഭാഗ്യദേവത കടാക്ഷിച്ചത്.

അദ്ദേഹത്തെ കണ്ടെത്തുന്നവർ ബിഗ് ടിക്കറ്റ് ഹെൽപ് ഡെസ്കിൽ 022019244 എന്ന നമ്പറിലോ [email protected] എന്ന വിലാസത്തിലോ അറിയിക്കണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു. ടിക്കറ്റെടുക്കുമ്പോൾ നൽകിയ രണ്ട് നമ്പറുകളിലും അദ്ദേഹത്തെ ബന്ധപ്പെടാൻ സംഘാടകർക്ക് കഴിഞ്ഞില്ല.

Similar Articles

Comments

Advertisment

Most Popular

നിയമസഭാ തെരഞ്ഞെടുപ്പ്: മുന്നണികൾ സജീവമായി; സ്ഥാനാർത്ഥി നിർണ്ണയ ചർച്ച ബാലുശ്ശേരിയിലും ചൂടുപിടിക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ മാസം നടക്കുമെന്നുറപ്പായിരിക്കെ ബാലുശ്ശേരിയിൽ മൂന്ന് മുന്നണികളിലും സ്ഥാനാർത്ഥി നിർണ്ണയ ചർച്ച സജീവമായി. പതിറ്റാണ്ടുകളായി എൽഡിഎഫിന്റെ കുത്തക മണ്ഡലമാണ് ബാലുശ്ശേരി.ഏ.സി.ഷണ്മുഖദാസിനും ഏ.കെ.ശശീന്ദ്രനും ശേഷം കഴിഞ്ഞ രണ്ട് ടേമിലായി പുരുഷൻ കടലുണ്ടിയാണ്...

മകനെ പീഡിപ്പിച്ചെന്ന ആരോപണം മാതൃത്വത്തിനെതിരെയുള്ള വെല്ലുവിളിയെന്ന് അമ്മ

തിരുവനന്തപുരം: അമ്മ മകനെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന കേസിൽ തനിക്കെതിരെ ഉന്നയിക്കുന്നത് ഹീനമായ ആരോപണമെന്നു കേസിൽ പ്രതിയായ അമ്മ. മാതൃത്വത്തിനെതിരെയുള്ള വെല്ലുവിളിയാണിതെന്നും തന്നോടുള്ള വിരോധം തീർക്കാൻ ഭർത്താവ് മകനെ കരുവാക്കിയതാണെന്നും ജാമ്യാപേക്ഷയിൽ പ്രതി...

യുഎസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നതിനു തലേ ദിവസം മകളുടെ വിവാഹ നിശ്ചയം നടത്തി ട്രംപ്

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഡോണള്‍ഡ് ട്രംപ് പടിയിറങ്ങുന്നതിനു മുന്‍പ് കുടുംബത്തിലൊരു ശുഭകാര്യം കൂടി. ട്രംപിന്റെ മകള്‍ ടിഫാനിയുടെ വിവാഹനിശ്ചയമാണ് വൈറ്റ് ഹൗസില്‍നിന്ന് ഇറങ്ങുന്നതിന്റെ തലേദിവസം നടന്നത്. വൈറ്റ് ഹൗസിലെ വരാന്തയില്‍ കാമുകന്‍...