ത്രികോണ പ്രണയം; കാമുകനും കൂട്ടുകാരിയും ചേര്‍ന്ന് 19 കാരിയെ അടിച്ചു കൊന്നു

മുംബൈ: പുതുവത്സര രാത്രിയില്‍ അന്ധേരിക്കു സമീപം ഖാര്‍ വെസ്റ്റില്‍ ബഹുനിലക്കെട്ടിടത്തില്‍നിന്നു വീണ് മരിച്ചനിലയില്‍ കണ്ടെത്തിയ ജാന്‍വിയെ (19) കാമുകനും കൂട്ടുകാരിയും ചേര്‍ന്ന് അടിച്ചു കൊന്നതാണെന്നു പൊലീസ്. പ്രതികളായ കാമുകന്‍ ശ്രീ ജോഗ്ധന്‍കര്‍ (22), കൂട്ടുകാരി ദിയ പഡന്‍കര്‍ (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തുക്കള്‍ക്കൊപ്പം പുതുവത്സരാഘോഷത്തിന് എത്തിയ ജാന്‍വി കുക്രേജയാണ് കൊല്ലപ്പെട്ടത്.

ത്രികോണ പ്രണയമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഒന്നാം തീയതി പുലര്‍ച്ചെ 2.30 നാണു ജാന്‍വിയുടെ മൃതദേഹം കെട്ടിടത്തിനു സമീപം കണ്ടെത്തിയത്. അപകട മരണമാണെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും പുതുവര്‍ഷത്തെ ആദ്യത്തെ കൊലപാതകക്കേസാണ് മുംബൈ പൊലീസ് റജിസ്റ്റര്‍ ചെയ്തത്.

മുംബൈ ജയ്ഹിന്ദ് കോളജിലെ സൈക്കോളജി ബിരുദ വിദ്യാര്‍ഥിയാണു ജാന്‍വി. പിതാവിന്റെ പിറന്നാള്‍ ആഘോഷമായിരുതിനാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 12.15 വരെ പെണ്‍കുട്ടി വീട്ടില്‍തന്നെ ഉണ്ടായിരുന്നു. തുടര്‍ന്നാണു കൂട്ടുകാരുടെ ക്ഷണപ്രകാരം പുതുവത്സരാഘോഷത്തിനായി പോയത്. പുലര്‍ച്ചെ 5ന് മകളുടെ മരണവാര്‍ത്തയാണ് വീട്ടുകാര്‍ അറിയുന്നത്.

pathram:
Related Post
Leave a Comment