കൊവിഡ് രോഗിയുമായി ലൈംഗികബന്ധം; നഴ്സിനെതിരെ നടപടി

കൊവിഡ് രോഗിയുമായി ആശുപത്രിയിലെ ശുചിമുറിയില്‍ വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട നഴ്സിന് സസ്പെന്‍ഷന്‍. പിപിഇ കിറ്റ് അഴിച്ച് വച്ച് നഴ്സുമായി നടത്തിയ ലൈംഗിക ബന്ധത്തിന്‍റെ വിവരം രോഗി സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിടുകയായിരുന്നു. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലാണ് സംഭവം. അച്ചടക്ക നടപടി നേരിടുന്ന നഴ്സ് അടക്കം നിലവില്‍ ഐസൊലേഷനില്‍ കഴിയുകയാണ് ഇപ്പോള്‍. 

നഴ്സുമായി നടത്തിയ വാട്ട്സ്ആപ്പ് ചാറ്റിന്‍റെ സ്ക്രീന്‍ഷോട്ടുകളാണ് ആദ്യം യുവാവ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് ബന്ധം വിശാലമായതിനേക്കുറിച്ച് യുവാവ് പ്രതികരിച്ചത്. ഈ സ്ക്രീന്‍ ഷോട്ടുകള്‍ വൈറലായതോടെയാണ് ആശുപത്രി അധികൃതര്‍ നടപടിയെടുത്തത്. ക്വാറന്‍റൈന്‍ കേന്ദ്രത്തിലെ ശുചിമുറിയില്‍ വച്ചായിരുന്നു ലൈംഗിക ബന്ധമെന്നാണ് അധികൃതര വിശദമാക്കിയത്. 

pathram desk 2:
Leave a Comment