ദുരഭിമാന കൊലയുടെ മുഖ്യസൂത്രധാരന്‍ പെണ്‍കുട്ടിയുടെ മുത്തച്ഛനെന്ന് കുടുംബം

പാലക്കാട്: പാലക്കാട് തേങ്കുറിശ്ശിയിലെ ദുരഭിമാന കൊലയുടെ സൂത്രധാരന്‍ പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ കുമരേശന്‍ പിള്ളയെന്ന് കൊല്ലപ്പെട്ട അനീഷിന്റെ കുടുംബം ആരോപിച്ചു.

സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പിന് ശേഷമാണ് പ്രതികളെ വീട്ടിലെത്തിച്ചത്. അനീഷിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും കണ്ടെടുത്തു. അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛന്‍ പ്രഭുകുമാര്‍, പ്രഭുകുമാറിന്റെ ഭാര്യാസഹോദരന്‍ സുരേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.

ഒക്ടോബര്‍ 27നാണ് ഹരിത അനീഷിനൊപ്പം വീടുവിട്ട് ഇറങ്ങിവന്നത്. അന്നുതന്നെ ഇവര്‍ കുഴല്‍മന്ദം പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. തുടര്‍ന്ന് വിവാഹം നടത്തുകയും ചെയ്തു. വിവാഹശേഷം ഹരിതയുടെ അച്ഛന്‍ പ്രഭുകുമാര്‍ മകളുടെ സര്‍ട്ടിഫിക്കറ്റുകളും രേഖകളും കൊണ്ടുവന്ന് കൊടുത്തിരുന്നു. ഹരിതയുടെ അച്ഛനും അമ്മാവനും ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു

pathram:
Related Post
Leave a Comment