ഹൃത്വിക് റോഷനെ പരിഹസിച്ച് കങ്കണ റണൗട്ട്

ഹൃത്വിക് റോഷനെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി കങ്കണ റണൗട്ട്. നടിക്കെതിരെ 2016ല്‍ ഹൃത്വിക് നല്‍കി പരാതി സൈബര്‍ സെല്ലില്‍ നിന്നും ക്രൈം ഇന്റലിജന്‍സ് യൂണിറ്റിലേക്ക് മാറ്റിയതാണ് കങ്കണയെ ചൊടിപ്പിച്ചത്. 2016ല്‍ റജിസ്റ്റര്‍ ചെയ്ത കേസാണ് ഇപ്പോള്‍ വീണ്ടും മുംബൈ പോലീസ് കുത്തി പൊക്കിയിരിക്കുന്നച്.

തന്റെ ഇമെയില്‍ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് ചോര്‍ത്തി എന്നായിരുന്നു കങ്കണയുടെ പരിതി. എന്നാല്‍ പരാതിയില്‍ മതിയായ തെളിവുകള്‍ ഇല്ലാതിരുന്നതിനാല്‍ കേസ് മുന്നോട്ട് പോയില്ല. ഈ കേസിലാണ് ഇപ്പോള്‍ മുംബൈ പോലീസ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മുംബൈ സൈബര്‍ സെല്‍ അന്വേഷണം നടത്തിയ കേസ് ക്രൈംബ്രാഞ്ചിലെ ക്രൈം ഇന്റലിഡന്റ്സ് യൂണിറ്റാണ് ഇനി അന്വേഷിക്കുക. കേസില്‍ ശരിയായ അന്വേഷണം നടത്താന്‍ പോലീസിലെ മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കാനാവുമോ എന്ന് ചോദിച്ച് ഹൃത്വിക്കിന്റെ അഭിഭാഷകന്‍ മുംബൈ കമ്മീഷണര്‍ക്ക് കത്തയച്ചിരുന്നു.

‘ഹൃതിക്കിന്റെ കദനകഥ വീണ്ടും ആരംഭിച്ചിരിക്കുന്നു’ എന്നായിരുന്നു ഇക്കാര്യത്തില്‍ കങ്കണയുടെ പ്രതികരണം. ‘അയാള്‍ വീണ്ടും കരയാന്‍ തുടങ്ങി. ഞങ്ങള്‍ ബ്രേക്കപ്പ് ആയി. അയാളുടെ വിവാഹബന്ധം വേര്‍പെടുകയും ചെയ്തു. എല്ലാം കഴിഞ്ഞിട്ട് വര്‍ഷങ്ങളായിട്ടും അയാള്‍ മുമ്പോട്ട് പോയില്ല. മറ്റേതെങ്കിലും സ്ത്രീകളുമായി ഡേറ്റിങിനും തയാറല്ല. എന്റെ സ്വകാര്യജീവിതത്തില്‍ അല്‍പ്പം പ്രതീക്ഷ കണ്ടു തുടങ്ങുമ്പോള്‍ അയാള്‍ പഴയ നാടകവുമായി വീണ്ടും എത്തും. ഒരു ചെറിയ ബന്ധത്തിന്റെ പേരില്‍ ഇത്രയും കരയണോ ഹൃത്വിക്ക്?.’കങ്കണ ട്വീറ്റ് ചെയ്തു.

pathram:
Related Post
Leave a Comment