സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരില്‍നിന്നും കാശ് ഈടാക്കില്ല. എത്ര ആളുകള്‍ക്കുള്ള വാക്‌സിന്‍ കേന്ദ്രത്തില്‍നിന്ന് കിട്ടുമെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കുറയുകയാണ്. ഇത് ആശ്വാസകരമായ കാര്യമാണ്. മരണനിരക്കില്‍ അല്‍പം വര്‍ധന ഉണ്ടായി. ഏകദേശം മുപ്പതോളം മരണം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നു. ടെസ്റ്റ് പോസറ്റിവിറ്റി റേറ്റ് കഴിഞ്ഞ ദിവസങ്ങളില്‍ പത്തില്‍ താഴേക്കു വന്നത് ആശ്വാസകരമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് രോഗവ്യാപനത്തിന് ഇടയാക്കിയില്ലെങ്കില്‍ ഈ ട്രെന്‍ഡ് തുടരും എന്ന് പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജാഗ്രതയില്‍ വീഴ്ച വരുത്തിയാല്‍ സ്ഥതിഗതികള്‍ മോശമായേക്കാം. സാധാരണ ഗതിയില്‍ കോവിഡ് ബാധിതരായതിനു ശേഷവും ചില ശാരീരിക അസസ്ഥതകള്‍

pathram:
Leave a Comment