ബാഗില്ലാതെ സ്‌കൂളിലെത്താന്‍ വിദ്യാര്‍ഥികളെ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി : അധ്യയന വര്‍ഷത്തില്‍ 10 ദിവസമെങ്കിലും ബാഗില്ലാതെ സ്‌കൂളിലെത്താന്‍ വിദ്യാര്‍ഥികളെ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഘട്ടംഘട്ടമായി പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്റെ മുന്നോടിയാണിത്. കോവിഡ് പ്രതിസന്ധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുമ്പോള്‍ പരിഷ്‌കാരം നടപ്പിലാകും 1 മുതല്‍ 10 വരെ ക്ലാസുകളിലുള്ളവര്‍ക്ക് ബാഗിന്റെ ഭാരം ശരീരഭാരത്തിന്റെ 10 ശതമാനത്തില്‍ കൂടരുത്. പ്രീപ്രൈമറി ക്ലാസുകാര്‍ക്ക് ബാഗ് പാടില്ല. ഒന്നും രണ്ടും ഗ്രേഡുകാര്‍ ക്ലാസ്‌വര്‍ക്കിനുള്ള പുസ്തകങ്ങള്‍ സ്‌കൂളില്‍ സൂക്ഷിക്കണം. കുട്ടികളുടെ ബാഗിന്റെ ഭാരം പരിശോധിക്കാന്‍ സംവിധാനം സ്‌കൂളില്‍ തന്നെ ഒരുക്കണം തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്. ബാഗില്ലാതെ എത്തുന്ന ദിവസങ്ങളെ തൊഴില്‍ പരിശീലനത്തിന് നിയോഗിക്കണം

pathram:
Leave a Comment