ഊരാളുങ്കൽ സൊസൈറ്റിയുടെ ഇടപാടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷിക്കുന്നു. കഴിഞ്ഞ 5 വർഷത്തെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് ഇഡി ഉരാളുങ്കലിന് കത്ത് നൽകി. 5 വർഷത്തിനിടെ ഏറ്റെടുത്ത കരാറുകൾ അറിയിക്കണമെന്നും സർക്കാർ, സ്വകാര്യ കരാറുകളുടെ വിവരങ്ങൾ വേർതിരിച്ച് നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നവംബർ 30 നാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഇഡി കത്ത് നൽകിയത്.
ഊരാളുങ്കൽ സൊസൈറ്റിയുടെ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം ഇഡി പരിശോധന നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ അഡിഷണൽ പിഎസ് സിഎം രവീന്ദ്രനുമായി സൊസൈറ്റിക്ക് സാമ്പത്തിക ബന്ധമുണ്ടോ എന്നതിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി യുഎൽസിസി ആസ്ഥാനത്ത് എത്തിയതെന്നാണ് അന്നറിയിച്ചിരുന്നത്. വടകര നാദാപുരം റോഡിലെ ഊരാളുങ്കൽ സൊസൈറ്റി ആസ്ഥാനത്ത് എത്തിയ ഇഡി സംഘം രണ്ടര മണിക്കൂറോളം ഓഫീസിൽ പരിശോധന നടത്തിയിരുന്നു.
Leave a Comment