ബിനീഷ് കോടിയേരിയെ തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇ ഡി ചോദ്യം ചെയ്യുന്നു; ആരോഗ്യ പ്രശ്‌നം ഉണ്ടെന്ന് ബിനീഷ്

ബംഗലൂരു: ലഹരിമരുന്ന് കടത്തലിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ തുടര്‍ച്ചയായ അഞ്ചാം ദിവസവും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നു. ബിനീഷിനെ രാവിലെ ഇ.ഡി ഓഫീസില്‍ എത്തിച്ചു. ഇന്ന് ഉച്ചവരെ ബിനീഷിനെ ഇവിടെ ചോദ്യം ചെയ്യും. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.

തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് വയ്യെന്നും ഇ.ഡി ഓഫീസിലേക്ക് കൊണ്ടുപോകുന്നതിനിടെ ബിനീഷ് മാധ്യമങ്ങളോട് പറഞ്ഞു. മറ്റു ചോദ്യങ്ങ?ളോട് പ്രതികരിച്ചില്ല. നടുവേദനയുണ്ടെന്ന് പരാതിപ്പെട്ടതോടെ ബിനീഷിനെ ഇ.ഡി ഇന്നലെ ആശുപത്രിയില്‍ എത്തിച്ച് പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തിരികെ കൊണ്ടുപോകുകയായിരുന്നു. സുരക്ഷ പരിഗണിച്ച് ബിനീഷിനെ പോലീസ് സ്റ്റേഷനിലെ ലോക്കപ്പിലാണ് രാത്രി താമസിപ്പിക്കുന്നത്.

ബിനീഷിനെ കാണാന്‍ സേഹാദരന്‍ ബിനോയിയും അഭിഭാഷകരും ഇന്നലെ ആശുപത്രിയിലും ശ്രമം നടത്തിയെങ്കിലും ഇ.ഡി അനുവദിച്ചില്ല. ബിനീഷിനായി ഇന്ന് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജിയും സമര്‍പ്പിക്കും.

pathram:
Leave a Comment