ശിവശങ്കര്‍ അന്വേഷണ സംഘത്തോട് സഹകരിക്കുന്നില്ലെന്ന് ഇഡി

കൊച്ചി: ഇന്നലെ രാത്രി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അന്വേഷണ സംഘത്തോട് സഹകരിക്കുന്നില്ലെന്ന് ഇഡി. ചോദ്യം ചെയ്യലിനോട് പൂര്‍ണമായി സഹകരിക്കുന്നുവെന്ന ശിവശങ്കറിന്റെ വാദം കളവാണെന്നും അന്വേഷണ സംഘം പറയുന്നു.

ചോദ്യം ചെയ്യലിനായി രണ്ടര മണിക്കൂറില്‍ കൂടുതല്‍ ഇരിക്കാനാകില്ലെന്നും ഗുരുതരമായ നടുവേദനയുണ്ടെന്നും ശിവശങ്കര്‍ കോടതിയില്‍ ബോധിപ്പിച്ചു. വൈദ്യസഹായം വേണമെന്നും ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്യലിനിടെ ഫോണ്‍ ചെയ്യാന്‍ പോകുന്നതു ഒഴിവാക്കണമെന്നും ശിവശങ്കര്‍ ആവശ്യപ്പെടുന്നു. ചികില്‍സ തീരും മുന്‍പ് ഡിസ്ചാര്‍ജ് ചെയ്യിച്ചെന്നും ശിവശങ്കര്‍ ആരോപിക്കുന്നു.

14 ദിവസത്തെ കസ്റ്റഡിയാണ് ഇഡി ആവശ്യപ്പെട്ടതെങ്കിലും 7 ദിവസമാണ് അനുവദിച്ചത്. ചോദ്യം ചെയ്യല്‍ പകല്‍ മാത്രമെ പാടുള്ളൂ. രാത്രി വിശ്രമം അനുവദിക്കണം. ചോദ്യം ചെയ്യല്‍ തടസപ്പെടാതെ ആയുര്‍വേദ ചികില്‍സയും കോടതി അനുവദിച്ചു.

pathram:
Leave a Comment