ആശുപത്രി ഐസിയുവില്‍ കഴിയുന്ന ക്ഷയ രോഗിയായ 21 കാരിയെ ജീവനക്കാരന്‍ പീഡിപ്പിച്ചു

ഗുരുഗ്രാം: ശ്വാസതടസത്തെ തുടര്‍ ആശുപത്രിയില്‍ പ്രേവശിപ്പിച്ച 21 കാരിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിച്ചു. ഗരുഗ്രാം ഫോര്‍ടിസ് ആശുപത്രിയില്‍ ഒക്ടോബര്‍ 21നും 27നും ഇടയ്ക്കാണ് സംഭവം ഉണ്ടായത്. ഒക്ടോബര്‍ 21നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

യുവതിയുടെ പിതാവ് ഒക്ടോബര്‍ 27നാണ് പോലീസില്‍ വിവരം അറിയിക്കുന്നത്. പെണ്‍കുട്ടി തന്നെയാണ് വിവരം പിതാവിനെ അറിയിച്ചത്. വികാസ് എന്ന ആശുപത്രി ജീവനക്കാരണാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. മാത്രമല്ല സംഭവം വിശദീകരിച്ച് മൂന്ന് പേജുള്ള ലെറ്ററും പെണ്‍കുട്ടി പിതാവിന് നല്‍കി.

യുവതിയുടെ പിതാവിന്റെ പരാതിയില്‍ ബുധനാഴ്ച പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. ഉടന്‍ തന്നെ യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസ് ആശുപത്രിയില്‍ എത്തി. എന്നാല്‍ മൊഴി കൊടുക്കാന്‍ സാധിക്കുന്ന അവസ്ഥയിലല്ല പെണ്‍കുട്ടി എന്ന് ഡോക്ടര്‍ പറഞ്ഞു. ആശുപത്രിയിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.

ഡോക്ടര്‍മാരുടെ അനുമതി ലഭിച്ച ശേഷം പെണ്‍കുട്ടിയുടെ മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. പ്രതി ആശുപത്രി ജീവനക്കാരനാണോ അല്ലയോ എന്ന് യുവതിയുടെ മാതാപിതാക്കള്‍ക്ക് ഇപ്പോഴും വ്യക്തമല്ല. ആശുപത്രി അധികൃതരെയും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

മഹേന്ദ്രഗാര്‍ജ് ജില്ലയിലാണ് യുവതിയും കുടുംബവും താമസിക്കുന്നത്. ക്ഷയം ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതാണ് യുവതി. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. മകളുടെ വൈദ്യ പരിശോധന നടത്തണമെന്ന് പിതാവ് പോലീസിനോട് ആവശ്യപ്പെട്ടു.

pathram:
Related Post
Leave a Comment