ചെന്നൈ: അയല്‍വാസിയായ മുതിര്‍ന്ന സ്ത്രീയുടെ ഫ്‌ലാറ്റിനു മുന്നില്‍ മൂത്രമൊഴിച്ചതിനു പൊലീസ് കേസെടുത്തിരുന്ന എബിവിപി ദേശീയ പ്രസിഡന്റ് ഡോക്ടര്‍ സുബ്ബയ്യ ഷണ്‍മുഖത്തെ മധുര എയിംസ് ബോര്‍ഡ് അംഗമായി നിയമിച്ചതില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം. സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള കേന്ദ്ര സര്‍ക്കാര്‍ സമ്മാനമാണ് സുബ്ബയ്യയുടെ നിയമനമെന്നാണ് ആരോപണം. ചെന്നൈ കില്‍പോക് മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ഓങ്കോളജി തലവനായ ഷണ്‍മുഖത്തെ ബോര്‍ഡംഗമായി നിയമിച്ച് ഇന്നലെയാണു കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്.
എബിവിപിക്കു ദേശീയ തലത്തില്‍ തന്നെ നാണക്കേടായതായിരുന്നു സുബ്ബയ്യ ഷണ്‍മുഖത്തിന്റെ മൂത്രമൊഴിക്കല്‍ കേസ്. പാര്‍ക്കിങ് സ്ഥലം വിട്ടുനല്‍കാത്തതിന്റെ വിരോധത്തില്‍ 60 പിന്നിട്ട വിധവയുടെ ഫ്‌ലാറ്റിന് മുന്നില്‍ മൂത്രമൊഴിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ചെന്നൈ നങ്കനല്ലൂരിലെ ഫ്‌ലാറ്റ് സമുച്ചയത്തില്‍ കഴിഞ്ഞ ജൂലൈ 12 നായിരുന്നു കേസിനാസ്പദമായ സംഭവം. ആദംമ്പാക്കം പൊലീസ് സ്ത്രീത്വത്തെ അപമാനിക്കുന്ന വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നെങ്കിലും പരാതി പിന്‍വലിപ്പിച്ചു രക്ഷപ്പെടുകയായിരുന്നു.
ഷണ്‍മുഖത്തെ മധുര എയിംസ് ബോര്‍ഡ് അംഗമായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചതിനെതിരെ എംപിമാരായ കനിമൊഴി, ഡി.രവികുമാര്‍, എസ്.വെങ്കടേശന്‍, ബി.മാണിക്കം ടഗോര്‍ എന്നിവര്‍ രംഗത്തെത്തി. സ്ത്രീകളോട് മോശമായി പെരുമാറിയതിനുള്ള സമ്മാനമായാണോ ഷണ്‍മുഖത്തെ ബോര്‍ഡ് അംഗമാക്കിയതെന്നു കനിമൊഴി എംപി ട്വീറ്റ് ചെയ്തു. സ്ത്രീകളെ അപമാനിച്ചെന്നാരോപിച്ചു വിസികെ ചെയര്‍മാനും ചിദംബരം എംപിയുമായ തിരുമാവളവന്‍ ഒരാഴ്ചയായി സമരത്തിലാണ്. ഷണ്‍മുഖത്തിന്റെ നിയമനത്തോടെ ബിജെപി തമിഴ്‌നാട് ഘടകം പ്രതിരോധത്തിലായി.
Leave a Comment