ഓക്‌സ്ഫഡ് വാക്‌സീന്‍ നവംബറില്‍ എത്തും?

ലണ്ടൻ : അസ്ട്രാസെനകയുമായി ചേർന്ന് ഓക്സഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച കോവിഡ് സാധ്യത വാക്സീന്റെ ആദ്യ ബാച്ച് തയാറായതായി റിപ്പോർട്ട്. ലണ്ടനിലെ പ്രമുഖ ആശുപത്രിയിലെ ജീവനക്കാരനെ ഉദ്ധരിച്ച് ‘ദ് സൺ’ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നവംബർ ആദ്യവാരത്തിൽ വാക്സീൻ നൽകാനുള്ള തയാറാടെുപ്പ് നടത്താൻ ആശുപത്രിക്കു നിർദേശം കിട്ടിയെന്നു വാർത്തയിൽ പറയുന്നു.

അതേസമയം, ഹൈ റിസ്ക് വിഭാഗത്തിലുള്ള പ്രായമേറിയ ആളുകളിലെ പരീക്ഷണത്തിൽ ഈ വാക്സീൻ നല്ല പ്രതിരോധശേഷി സൃഷ്ടിച്ചതായി ഫിനാ‍ൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. 60 വയസ്സിനു മുകളിലുള്ളവരുടെ ശരീരത്തിൽ കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന ആന്റിബോഡികളും ടി–സെല്ലുകളും രൂപപ്പെടുത്താൻ വാക്സീനു കഴിഞ്ഞെന്നാണു ഫലം. 18നും 55നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ള ആളുകളിലും പരീക്ഷണം വിജയമാണ്.

pathram desk 1:
Leave a Comment