ഇടുക്കിയില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഇടുക്കി: നരിയമ്പാറയില്‍ പീഡനത്തിന് ഇരയായ പതിനേഴുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ പീഡിപ്പിച്ച മനു മനോജ് എന്നയാളാണ് അറസ്റ്റിലായത്. പീഡന വിവരം പുറത്തുവന്നതോടെ മനുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

വ്യാഴാഴ്ച രാത്രിയാണ് ഓട്ടോറിക്ഷാ ഡ്രൈവര്‍ ആയ മനു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇതേതുടര്‍ന്ന് ഇന്നലെ രാവിലെയാണ് പെണ്‍കുട്ടി തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. നിലവില്‍ 65 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തതോടെ മനു ഒളിവില്‍ പോയിരുന്നു. ഇന്നു രാവിലെ കട്ടപ്പനയില്‍ നിന്നാണ് പിടികൂടിയത്. മനുവിനെ പാര്‍ട്ടി സംരക്ഷിക്കുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നതോടെ ഇന്നലെ വൈകിട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

follow us pathramonline

pathram:
Leave a Comment