തനിക്ക് ദുരുദ്ദേശമെന്ന ആരോപണം വസ്തുതാ വിരുദ്ധം; പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഡോ. നജ്മ സലീം

കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് ബാധിതൻ മരിച്ചതുമായി ബന്ധപ്പെട്ട് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നതായി ജൂനിയർ ഡോ. നജ്മ സലീം. തനിക്ക് ദുരുദ്ദേശമുണ്ടെന്ന ആരോപണം വസ്തുതാ വിരുദ്ധമാണ്. പൂർണബോധ്യമുള്ള കാര്യങ്ങളാണ് പറഞ്ഞതെന്നും നജ്മ സലീം പറഞ്ഞു.

മീഡിയയ്ക്ക് മുന്നിൽ വെളിപ്പെടുത്തുന്നതിന് മുൻപ് ആശുപത്രിയിലെ അനാസ്ഥ ചൂണ്ടിക്കാട്ടി ആർഎംഒയ്ക്കും സൂപ്രണ്ടിനും പരാതി ഓഡിയോ ആയി അയച്ചിരുന്നു. അതിൽ കാര്യങ്ങൾ വ്യക്തമായി തന്നെ പറയുന്നുണ്ട്. എന്നാൽ അതിന് ശേഷം ആർഎംഒയോ സൂപ്രണ്ടോ അതേപ്പറ്റി തന്നോട് ചോദിച്ചില്ല. ഇതിന്റെ പേരിൽ എന്തെങ്കിലും നടപടി ഉണ്ടായാൽ അതിനെ ഭയക്കുന്നില്ലെന്നും നജ്മ സലീം വ്യക്തമാക്കി.

മെഡിക്കൽ കോളജിൽ കൊവിഡ് ബാധിതൻ മരിച്ചതുമായി ബന്ധപ്പെട്ട് ഡോ. നജ്മ സലീം വെളിപ്പെടുത്തിയ കാര്യങ്ങൾ വിവാദമായിരുന്നു. ആശുപത്രിയിൽ മുൻപും അനാസ്ഥകൾ ഉണ്ടായിട്ടുണ്ടെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ട് നടപടിയുണ്ടായില്ലെന്നും നജ്മ മാധ്യമങ്ങളോട് പറഞ്ഞു. ഓഡിയോ സന്ദേശം പുറത്തുവന്നതിന്റെ പേരിൽ നഴ്‌സിംഗ് ഓഫീസറെ സസ്‌പെൻഡ് ചെയ്തത നടപടി ശരിയായില്ലെന്നും നജ്മ പറഞ്ഞിരുന്നു.

pathram desk 1:
Related Post
Leave a Comment