സംസ്ഥാനത്ത് ഇന്ന് 7,789 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7,789 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 23 പേര്‍ മരിച്ചു. കോവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സമ്ബര്‍ക്കത്തിലൂടെ 6,486 പേര്‍ക്ക് രോഗബാധ. ഉറവിടമറിയാത്ത കേസുകള്‍ 1489 ആണ്. രോഗം ബാധിച്ച ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം 128 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,184 സാമ്ബിളുകളാണ്. ഇന്ന് 7,082 പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് എറണാകുളത്തും കോഴിക്കോട്ടുമാണ്. രണ്ട് ജില്ലകളിലും രോഗികളുടെ എണ്ണം ആയിരം കടന്നതായി മുഖ്യമന്ത്രി പറഞ്ഞു.

pathram desk 2:
Related Post
Leave a Comment