കണ്ണൂർ ജില്ലയില്‍ 274 പേര്‍ക്ക് കൂടി കൊവിഡ്; 247 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ
ജില്ലയില്‍ 274 പേര്‍ക്ക് കൂടി കൊവിഡ്; 247 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
കൊവിഡ് ബാധ സ്ഥിരീകരിച്ചു. 247 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്നു പേര്‍ വിദേശത്തു നിന്നും 15 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും ഒന്‍പതു പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 17354 ആയി. ഇവരില്‍ 132 പേര്‍ ഇന്നലെ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 10777 ആയി. കൊവിഡ് ബാധിച്ച് മരിച്ച 63 പേര്‍ ഉള്‍പ്പെടെ 142 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 6161 പേര്‍ ചികില്‍സയിലാണ്. ഇവരില്‍ 5016 പേര്‍ വീടുകളിലും ബാക്കി 1145 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

pathram desk 1:
Related Post
Leave a Comment