തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റ് താത്ക്കാലികമായി അടച്ചു

തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റ് താത്ക്കാലികമായി അടച്ചു. കോവിഡ് കാരണമാണ് പ്രവർത്തനം നിർത്തിയത് എന്നാണ് വിശദീകരണം. കോവിഡ് വ്യാപനം മൂലം വരേണ്ട എന്നാണ് ജീവനക്കാർക്ക് നിർദേശം നൽകിയിരിക്കുന്നത്. നിലവിൽ യു.എ.ഇയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥൻ മാത്രമേ അവിടെയുള്ളൂ.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് കോൺസുലേറ്റ് ജനറൽ നേരത്തെ തന്നെ പോയിരുന്നു. അതിനു പിന്നാലെ വിവാദത്തിലുൾപ്പെട്ട അറ്റാഷെയും പോയി. അബ്ദുള്ള എന്നയാൾ മാത്രമാണ് നിലവിൽ കോൺസുലേറ്റിലുള്ള യു.എ.ഇ യിൽ നിന്നുള്ള ഉദ്യോഗസ്ഥൻ

സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ മാത്രമാണ് ഈ പ്രതിസന്ധിക്കിടെ അവിടെ നടക്കുന്നത്. ഏതാണ്ട് അവിടെയുള്ള പ്രവർത്തനങ്ങൾ നിലച്ച മട്ടാണ്. അതിനിടെയാണ് വീണ്ടും അടയ്ക്കുന്നത്.

കോവിഡ് വ്യാപനത്തിന് ശേഷം ഇത് രണ്ടാം തവണയാണ് കോൺസുലേറ്റ് അടക്കുന്നത്. കഴിഞ്ഞ മാസവും യു.എ.ഇ കോൺസുലേറ്റ് ഇതുപോലെ കോവിഡ് വ്യാപനത്തെതുടർന്ന് അടച്ചിരുന്നു. പിന്നീട് 28നാണ് തുറന്നത്.

pathram desk 2:
Related Post
Leave a Comment