പ്രിയങ്കയുടെ വസ്ത്രത്തിൽ കുത്തിപ്പിടിച്ച യുപി പോലിസിനെതിരെ ശിവസേന; യോ​ഗിക്കു കീഴിൽ വനിതാ പോലിസില്ലേയെന്ന് ചോദ്യം

ന്യൂഡല്‍ഹി: യോ​ഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയിൽ ഹത്രാസില്‍ ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുംവഴി പ്രിയങ്കാ ഗാന്ധിയെ കൈയേറ്റം ചെയ്ത പോലിസ് നടപടിക്കെതിരെ യുപി പോലിസിനെ വിമര്‍ശിച്ച് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്.

പ്രിയങ്കാ ഗാന്ധിയുടെ കുര്‍ത്തയില്‍ ബലമായി പിടിച്ചുവലിക്കുന്ന പുരുഷ പോലിസിന്റെ ചിത്രം പങ്കുവച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യോഗിയുടെ കീഴിലെ പോലിസില്‍ വനിതാ പോലിസ് ഇല്ലേ എന്നാണ് അദ്ദേഹം ചോദിച്ചത്. ഇരുവരേയും കൈയേറ്റം ചെയ്തതിനെതിരെ വ്യപക പ്രതിഷേധമാണ് ഉയർന്നത്.

ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും അടക്കമുള്ളവരെ പോലിസ് തടഞ്ഞിരുന്നു. ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കടത്തിവിടുകയായിരുന്നു. തുടര്‍ന്ന് രാഹുലും പ്രിയങ്കയും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു.

pathram desk 1:
Related Post
Leave a Comment