9 മാസം, രാജ്യത്ത് കോവിഡ് കവര്‍ന്നെടുത്തത് 1 ലക്ഷത്തിലേറെ ജീവന്‍; ലോകത്ത് മൂന്നാമത്

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,069 മരണങ്ങൾ കൂടി ഉണ്ടായതോടെയാണ് മരണസംഖ്യ ലക്ഷം കടന്ന് 1,000,842 ആയത്. മരണനിരക്കില്‍ അമേരിക്കയ്ക്കും ബ്രസീലിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

അതേസമയം, ഇന്നലെ മാത്രം രാജ്യത്ത് 79,476 പുതിയ കോവിഡ് കേസുകൾ കൂടി റജിസ്റ്റർ ചെയ്തു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 64 ലക്ഷം കടന്ന് 64,73,545 ആയി ഉയർന്നു. എന്നാൽ 9,44,996 പേര്‍ മാത്രമാണ് നിലവിൽ ചികിൽസയിലുള്ളത്. 54,27,707 പേർ രോഗമുക്തരായി.

pathram desk 1:
Related Post
Leave a Comment