മുത്തശ്ശിയെ കാണാൻ മൂന്നുമാസം ; 10 വയസ്സുകാരൻ താണ്ടിയത് 2800 കിലോ മീറ്റർ

ഇറ്റലി :പ്രിയപ്പെട്ട മുത്തശ്ശിയെ കാണാൻ തെക്കൻ ഇറ്റലിയിലെ സിസിലി ദ്വീപിൽ നിന്ന് ലണ്ടനിലേക്ക് 2800 കിലോ മീറ്റർ ദൂരം സൈക്കിളിലും ബോട്ടിലും കാൽനടയായുമൊക്കെ യാത്രചെയ്ത 10 വയസ്സുകാരന്റെ നിശ്ചയദാർഢ്യം യൂറോപ്പിൽ ചർച്ചയാകുന്നു. റോമിയോ കോക്സ് എന്ന ബാലനാണ് കഥാനായകൻ. ലണ്ടനിൽ ജനിച്ച റോമിയോ ഏതാനും വർഷങ്ങൾക്കു മുൻപാണ് മാതാപിതാക്കളോടൊപ്പം ഇറ്റലിയിലെ സിസിലി ദ്വീപിൽ പലേർമൊയിലേക്ക് താമസം മാറ്റിയത്. ഈ വർഷത്തെ വേനൽക്കാല അവധിദിനങ്ങൾ മുത്തശ്ശിയായ റോസ്മേരിയോടൊപ്പം ലണ്ടനിൽ ചെലവഴിക്കണമെന്നതായിരുന്നു റോമിയോയുടെ ആഗ്രഹം.യുറോപ്പിലെ കൊറോണ വ്യാപനവും ലോക്ഡൗണും യാത്രാനിയന്ത്രണങ്ങളുമൊക്കെ ലണ്ടനിലേക്കുള്ള അവന്റെ വിമാനയാത്രയ്ക്ക് തടസമായി.

എന്നാൽ അനാരോഗ്യംമൂലം കഷ്ടപ്പെടുന്ന മുത്തശ്ശിയെ കാണണമെന്നുള്ള ആഗ്രഹം ഉപേക്ഷിക്കാൻ റോമിയോയ്ക്ക് ആകുമായിരുന്നില്ല. അവന്റെ നിരന്തരമായ നിർബന്ധം മൂലം, പലേർമൊയിൽനിന്ന് ലണ്ടൻ വരെയുള്ള 2800 കിലോമീറ്റർ ദൂരം കാൽനടയായി സഞ്ചരിക്കുന്നതിന് പിതാവായ ഫിൽ അനുവാദം നൽകി. ഇങ്ങനെയൊരു അപൂർവയാത്രയുടെ ഡോക്യുമെന്റേഷൻ ലക്ഷ്യമിട്ട് മാധ്യമപ്രവർത്തകനും ഡോക്യുമെന്ൻററി നിർമ്മാതാവുമായ പിതാവ് ഫില്ലും മകനോടൊപ്പം യാത്രയ്ക്ക് തയാറായി.

കഴിഞ്ഞ ജൂൺ 18ന് ആയിരുന്നു റോമിയോയും പിതാവും ഇറ്റലിയിൽനിന്നു യാത്ര തുടങ്ങിയത്. കാന്റർബറിക്കും റോമിനും ഇടയിലുള്ള പുരാതനമായ തീർഥാടന പാതയിലൂടെയായിരുന്നു ഇവരുടെ ആദ്യഘട്ട യാത്ര. ദിവസവും പുലർച്ചെ 4.30 ന് ആരംഭിക്കുന്ന യാത്ര ഒരു ദിവസം ശരാശരി 20 കി.മീ. എന്ന രീതിയിലാണ് മുന്നേറിയത്. രാത്രികാലങ്ങളിൽ ടെന്റിറിലും കോൺവന്റുകളിലും പള്ളികളിലുമൊക്കെയായിരുന്നു താമസം. പിന്നിടുന്ന വഴികളിൽ കുട്ടികളുമായി ഫുട്ബോൾ കളിച്ചുംമറ്റും നിരവധി കൂട്ടുകാരെ സ്വന്തമാക്കിയതായും റോമിയോ പറഞ്ഞു.

യാത്ര തുടങ്ങി അധികം വൈകാതെ റോമിയോയുടെ സാഹസിക യാത്ര സോഷ്യൽ മീഡിയയിൽ തരംഗമായി. അമ്മ ജൊവാന്നയുടെ നേതൃത്വത്തിലുള്ള ചാരിറ്റബിൾ അസോസിയേഷന് ധനസമാഹരണത്തിനുളള വഴിയും റോമിയോയുടെ യാത്രയിലുടെ സാധ്യമായി. മൂന്നുമാസത്തെ നീണ്ട യാത്രയ്ക്കുശേഷം സെപ്റ്റംബർ 20ന് റോമിയോയും പിതാവും ലണ്ടനിൽ എത്തിച്ചേർന്നു. സോഷ്യൽ മീഡിയയിലൂടെ യാത്ര വീക്ഷിച്ചിരുന്ന നിരവധിപേർ ലണ്ടനിൽ ഇവരെ സ്വീകരിക്കാനെത്തിയിരുന്നു.

ലണ്ടനിലെത്തിയെങ്കിലും, കോവിഡ് പശ്ചാത്തലത്തിൽ നിലവിൽ രണ്ടാഴ്ചത്തെ ക്വാറന്റീനിൽ കഴിയുകയാണ് റോമിയോ. മുത്തശ്ശിയാകട്ടെ, കേക്കുകളും മിഠായികളുമായി റോമിയോയെ സ്വീകരിക്കാനുള്ള കാത്തിരിപ്പിലും….

pathram desk 1:
Leave a Comment