സംസ്ഥാനത്ത് ഇന്ന് 5,376 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
20 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 42,786 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4424 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. 640 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗബാധ സ്ഥിരീകരിച്ചവരില്‍ 99 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 2591 പേർക്ക് രോഗമുക്തി. കഴിഞ്ഞ 24 മണിക്കൂറില്‍ 51200 സാമ്പിളുകള്‍ പരിശോധിച്ചു. 2591 പേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി അറിയിച്ചു.
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ തിരുവനന്തപുരത്ത് വര്‍ധന തുടരുകയാണ്. പോസിറ്റീവ് ആകുന്നവരില്‍ പത്തു വയസ്സിനു താഴെയുള്ള കുട്ടികളും 60 വയസ്സിനു മുകളിലുള്ളവരും ധാരാളമുണ്ട്. ഉറവിടം വ്യക്തമല്ലാത്തവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. ഇന്ന് 852 പേര്‍ക്കാണ് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചത്.
ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികള്‍ക്ക് നിബന്ധനകള്‍ക്ക് അനുസൃതമായി ഹോം ഐസൊലേഷന്‍ അനുവദിച്ചിട്ടുണ്ട്. വീടുകളില്‍ മതിയായ സൗകര്യമുള്ള ചിലര്‍ ഇതിന് തയ്യാറാകുന്നില്ല എന്ന പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്നും അനാവശ്യമായ ഭീതിയും തെറ്റിദ്ധാരണയുമാണ് ഇതിന് ഇടയാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Leave a Comment