കോ​വി​ഡ്: ലു​ലു മാ​ള്‍ ഇ​ന്ന് മു​ത​ല്‍ പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​ട‌ും

കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് എറണാകുളം ലു​ലു മാ​ള്‍ ഇ​ന്ന് മു​ത​ല്‍ പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​ട‌ും. ക​ള​മ​ശേ​രി 34-ാം വാ​ർ​ഡ് ക​ണ്ടെ​യ്ന്‍​മെ​ന്‍റെ് സോ​ണ​മാ​യി പ്ര​ഖ്യാ​പി​ച്ച​തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് ക​ള​മ​ശേ​രി 34-ാം വാ​ര്‍​ഡ് ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം പ്ര​ഖ്യാ​പി​ച്ച​ത്. ലു​ലു​മാ​ള്‍ ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടും. ഇ​തോ​ടെ മാ​ള്‍ അ​ട​യ്ക്കു​ന്ന കാ​ര്യം അ​ധി​കൃ​ത​ര്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു വ​രെ മാ​ള്‍ തു​റ​ക്കി​ല്ല

pathram desk 2:
Related Post
Leave a Comment