രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 51 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 51 ലക്ഷം കടന്നു. ഇതുവരെ 51,18,253 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 97,894 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,132 മരണമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 83,198 ആയി.

നിലവിൽ 100,9976 കൊവിഡ് രോഗികളാണുള്ളത്. ഇന്നലെ രോഗമുക്തി നേടിയത് 82,719 പേരാണ്. ഇതോടെ ആകെ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 40,25079 ആയി. ഇന്നലെ വരെ രാജ്യത്ത് 6,05,65,728 പേരുടെ സ്രവ സാംപിളുകൾ പരിശോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,36,613 പേരുടെ സാംപിളുകൾ പരിശോധിച്ചതായും ഐസിഎംആർ അറിയിച്ചു.

അതിനിടെ കൊവിഡ് പോരാട്ടത്തിൽ മരിച്ച ഡോക്ടർമാരുടെ കണക്ക് സൂക്ഷിക്കാത്തതിന് കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഐഎംഎ രംഗത്ത് എത്തി. കൊവിഡ് വിരുദ്ധ പോരാട്ടത്തിൽ മരിച്ച ആരോഗ്യ പ്രവർത്തകർക്ക് രക്തസാക്ഷി പദവി നൽകണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. കൊവിഡ് ബാധിച്ച് മരിച്ച 382 ഡോക്ടർമാരുടെ പട്ടിക ഐഎംഎ പുറത്തുവിടുകയും ചെയ്തു.

pathram desk 1:
Related Post
Leave a Comment