സംസ്ഥാന സര്‍ക്കാരിൻ്റെ സൗജന്യ ഭക്ഷ്യ കിറ്റില്‍ എട്ട് ഇനം ഭക്ഷ്യ സാധനങ്ങൾ:കിറ്റ് വിതരണം ഈ മാസം പകുതിയോടെ

സംസ്ഥാന സര്‍ക്കാരിൻ്റെ സൗജന്യ ഭക്ഷ്യ കിറ്റില്‍ എട്ട് ഇനം ഭക്ഷ്യ സാധനങ്ങൾ.
സെപ്റ്റംബറിലെ കിറ്റ് വിതരണം ഈ മാസം പകുതിയോടെ ആരംഭിക്കും.

2020 ഡിസംബർ വരെയാണ് കോവിഡ് കാല പ്രതിസന്ധികൾ പരിഗണിച്ച് സംസ്ഥാന സർക്കാർ എല്ലാ കാർഡ് ഉടമകൾക്കും സൗജന്യ ഭഷ്യധാന്യ കിറ്റ് നൽകുന്നത്.

ഓണക്കിറ്റിലെ സാധനങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കിറ്റുകൾ തയ്യാറാക്കി റേഷൻ കടകളിൽ എത്തിക്കുന്നതിനുള്ള ഉത്തരവാദിത്വം സപ്ലൈകോയിക്കാണ്. സാധനങ്ങൾ ലഭ്യമല്ലാത്ത പക്ഷം ഇനങ്ങളിൽ മാറ്റം വരുത്തുവാനും വകുപ്പ് അധികാരം നൽകിയിട്ടുണ്ട്. സെപ്തംബർ മാസത്തെ കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സാധനങ്ങള്‍ ഇവയാണ്

1.പഞ്ചസാര – 1 Kg
2. ഉപ്പ് – 1Kg
3. ആട്ട – 1 Kg
4. ചെറുപയർ – 750 gm
5. കടല -750 gm
6. വെളിച്ചെണ്ണ – 1/2 L,
7. സാമ്പാര്‍ പരിപ്പ് – 250 gm
8. മുളകുപൊടി – 100 gm
9. തുണി സഞ്ചി

pathram desk 1:
Related Post
Leave a Comment