ആരോഗ്യപ്രവർത്തകൻ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് എഫ്ഐആർ by

കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെട്ടിയിട്ട് പീഡിപ്പിച്ചതായി എഫ്ഐആർ. യുവതിയുടെ ഇരുകൈകളും പിന്നിൽ കെട്ടി വായിൽ തോർത്ത് തിരുകിയായിരുന്നു പീഡനം. കാലുകൾ കട്ടിലിൽ കെട്ടിയിട്ടു നിരവധി തവണ പീഡിപ്പിച്ചു. വ്യാഴാഴ്ച ഉച്ച മുതൽ പിറ്റേന്ന് രാവിലെ വരെ വീട്ടിൽ കെട്ടിയിട്ടു. ക്വാറന്റിന് ലംഘിച്ചതിന് പോലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം എന്നും എഫ്ഐആർ.
സംഭവവുമായി ബന്ധപ്പെട്ട് കുളത്തൂപ്പുഴ സാമൂഹികാരോ​ഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് രാവിലെ അറസ്റ്റിലായിരുന്നു. കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കുളത്തൂപ്പുഴ സ്വദേശിനിയായ യുവതിയെയാണ് ഇയാൾ പീഡിപ്പിച്ചത്.

മലപ്പുറത്ത് ജോലിക്ക് പോയിരുന്ന ഇവര്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷം നിരീക്ഷണത്തില്‍ പ്രവേശിച്ചു. നിരീക്ഷണ കാലാവധിക്ക് ശേഷം കടയ്ക്കല്‍ ആരോഗ്യകേന്ദ്രത്തില്‍ പരിശോധനയ്ക്ക് വിധേയയായി. പരിശോധനയില്‍ കോവിഡ് നെഗറ്റീവാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ജോലിയുടെ ആവശ്യത്തിനായി സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സമീപിച്ചപ്പോഴാണ് പീഡനം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

pathram desk 1:
Related Post
Leave a Comment