പെണ്‍കുട്ടി മൊബൈല്‍ഫോണില്‍ പകര്‍ത്തിയത് നിർണായകമാവും; ആറന്മുളയിൽ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് പീഡിപ്പിച്ചത്;

പത്തനംതിട്ട: ആറന്മുളയില്‍ കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച ഡ്രൈവറെ പീഡനം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തു. പീഡനം നടത്തിയ ആംബുലന്‍സ് സഹിതം എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇരയായ പെണ്‍കുട്ടിയെയും നേരത്തെ ഇവിടെ കൊണ്ടുവന്നിരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

ശനിയാഴ്ച അർധരാത്രിയിലാണ് പത്തനംതിട്ട ആറന്മുളയില്‍ കോവിഡ് രോഗിയെ ആംബുലന്‍സില്‍ ഡ്രൈവര്‍ പീഡിപ്പിച്ചത്. കായംകുളം സ്വദേശി നൗഫലാണ് അറസ്റ്റിലായത്. പീഡനശേഷം പ്രതി നടത്തിയ കുറ്റസമ്മതം പെണ്‍കുട്ടി മൊബൈല്‍ഫോണില്‍ പകര്‍ത്തിയത് കേസില്‍ നിര്‍ണായകമാകും.

കോവിഡ് രോഗിയായ 19കാരിയെ ആശുപത്രിയിലേക്കു കൊണ്ടു പോകും വഴിയാണ് പീഡനം. ആറന്മുളയിൽ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് പീഡിപ്പിച്ചത്. പ്രതി നൗഫൽ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ്. വധശ്രമക്കേസിൽ ഉൾപ്പെടെ പ്രതിയുമാണ്. ആശുപത്രിയിലെത്തിയപ്പോഴാണ് രോഗി തനിക്കു നേരിട്ട ദുരനുഭവം അധികൃതരോടു പറഞ്ഞത്.

പീഡനത്തിന് ശേഷം പ്രതി കുറ്റസമ്മതം നടത്തിയത് പെണ്‍കുട്ടി മൊബൈല്‍ഫോണില്‍ പകര്‍ത്തി. പ്രതി പൊലീസ് കസ്റ്റഡിയിലാണ്. സാരമായി പരുക്കേറ്റ യുവതി പന്തളത്ത് കോവിഡ് കേന്ദ്രത്തിൽ ചികിത്സയിലാണ്. പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും തുടർ നടപടികൾ സ്വീകരിച്ചു.

pathram desk 2:
Related Post
Leave a Comment