തിരുവല്ലയില്‍ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

തിരുവല്ല: തിരുവല്ല പുളിക്കീഴില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

മദ്യപിച്ചെത്തുന്ന ഇയാള്‍ സ്ഥിരമായി കുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് പരാതി. ഇളയ ഒരു സഹോദരനും ഉണ്ട്. കുട്ടികളുടെ അമ്മ വിദേശത്താണ് ജോലി ചെയ്യുന്നത്.

ചെറിയ ഒരു വീട്ടില്‍ ഒരുമുറിയിലാണ് എല്ലാവരും കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ഇയാള്‍ കുട്ടിയോട് വഴക്കിടുകയും ചെയ്തു. തുടര്‍ന്നാണ് കുട്ടി അമ്മയെയും ബന്ധുക്കളെയും വിവരം അറിയിച്ചത്. ബന്ധുക്കളുടെ നിര്‍ദേശപ്രകാരം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

pathram:
Related Post
Leave a Comment