‘ഇതാണ് ശരിക്കുമുള്ള ഞാൻ’ ; ജന്മദിനത്തിൽ ചിത്രവുമായി നടി

ജന്മദിനത്തിൽ രസികൻ ചിത്രം പങ്കുവച്ച് നടിയും അവതാരകയുമായ സുബി സുരേഷ്. നാടൻ ലുക്കിലുള്ള ചിത്രത്തിൽ ബെർത്ഡേ ഗേൾ എന്നെഴുതിയാണ് സുബി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.

‘സലീം കുമാർ പറഞ്ഞതുപോലെ ഇതാണ് ശരിക്കും ഞാൻ. മറ്റത് ഞാൻ അല്ലെടാ’– ചിത്രത്തിനൊപ്പം സുബി കുറിച്ചു. നിരവധി രസകരമായ കമന്റുകളും ജന്മദിനാശംസകളുമായി ചിത്രത്തിനു ലഭിച്ചിട്ടുണ്ട്.

ജന്മദിനാശംസകൾ നേർന്ന എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കളോടും ഒരുപാട് സ്നേഹമുണ്ടെന്ന് മറ്റൊരു പോസ്റ്റ് പങ്കുവച്ച് സുബി കുറിച്ചു.

pathram desk 1:
Related Post
Leave a Comment