ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ കൊറോണ വൈറസ് ശാസ്ത്രജ്ഞരുടെ സംഘം അഞ്ച് വര്‍ഷമായി പാക്കിസ്ഥാനുമായി സഹകരിച്ച് അപകടകരമായ രോഗാണുക്കളുടെ പരീക്ഷണങ്ങള്‍ നടത്തുന്നതായി ക്ലാക്‌സണ്‍ റിപ്പോര്‍ട്ട് ചെയ്തു. ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആര്‍ഐ) എന്ന പേരിലാണ് ഇത് നടക്കുന്നത്. ആന്റണി ക്ലാന്‍ എഴുതിയ റിപ്പോര്‍ട്ടില്‍, വുഹാന്‍ ശാസ്ത്രജ്ഞര്‍ 2015 മുതല്‍ പാക്കിസ്ഥാനിലെ മാരകമായ രോഗണുക്കളെക്കുറിച്ച് ഗവേഷണം നടത്തുന്നുണ്ടെന്ന് പറയുന്നുണ്ട്. അതായത് പാക്കിസ്ഥാനെ ഒരു പരീക്ഷണശാലയായി ചൈനീസ് ഗവേഷകര്‍ ഉപയോഗിക്കുകയാണ്.
കഴിഞ്ഞ മാസം ചൈനയും പാക്കിസ്ഥാനും രഹസ്യമായി ഇതുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷത്തേക്കുള്ള കരാറില്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ജൈവായുധം വികസിപ്പിച്ചെടുക്കാനാണ് ചൈന പാക്കിസ്ഥാന്റെ കൂട്ടുപിടിക്കുന്നതെന്നും സൂചനയുണ്ട്. വുഹാനും പാക്കിസ്ഥാന്‍ ശാസ്ത്രജ്ഞരും നടത്തിയ അഞ്ച് പഠനങ്ങളുടെ ഫലങ്ങള്‍ ശാസ്ത്രീയ പ്രബന്ധങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയില്‍ ഓരോന്നും സൂനോട്ടിക് രോഗകാണുക്കളുടെ ( മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗാണുക്കള്‍) കണ്ടെത്തലും പരീക്ഷണങ്ങളും ഉള്‍ക്കൊള്ളുന്നു.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന പകര്‍ച്ചവ്യാധികളാണ് സൂനോട്ടിക് രോഗകാരികള്‍. വെസ്റ്റ് നൈല്‍ വൈറസ്, മെഴ്‌സ്-കൊറോണ വൈറസ്, ക്രിമിയന്‍-കോംഗോ ഹെമറാജിക് ഫീവര്‍ വൈറസ്, ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോം വൈറസ്, ചിക്കുന്‍ഗുനിയ വൈറസ് എന്നിവയുടെ പരീക്ഷണങ്ങളും ജീനോം സീക്വന്‍സിംഗും പഠനങ്ങളില്‍ ഉള്‍പ്പെടുന്നു.
നിലവില്‍, ഈ രോഗാണുക്കള്‍ക്ക് ചികിത്സയോ വാക്‌സീനോ ഇല്ല. അവയില്‍ ചിലത് ലോകത്തിലെ ഏറ്റവും മാരകവും പകര്‍ച്ചവ്യാധിയുമാണെന്ന് കണക്കാക്കപ്പെടുന്നു എന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. വൈറസ് ബാധിച്ച വെറോ സെല്ലുകള്‍ നല്‍കിയതിന് വുഹാന്റെ ദേശീയ വൈറസ് റിസോഴ്സ് സെന്ററിന് ഒരു പഠനം നന്ദി പറയുന്നുണ്ട്. നടത്തിയ അഞ്ച് പഠനങ്ങളില്‍ ഓരോന്നിനും ചൈന-പാക്കിസ്ഥാന്‍ ഇക്കണോമിക് കോറിഡോറിനൊപ്പം (സിപിഇസി) ബയോ സേഫ്റ്റിയുടെ പ്രധാന സാങ്കേതികവിദ്യകളെക്കുറിച്ചുള്ള രാജ്യാന്തര സഹകരണം പിന്തുണയ്ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ചൈനയുടെ വമ്പിച്ച ബിആര്‍ഐ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടിന്റെ പ്രധാന ഘടകമാണ് സിപിഇസി. ഇവ രണ്ടും 2015 ല്‍ പ്രഖ്യാപിക്കപ്പെട്ടതാണ്. ചൈനീസ് കൊളോണിയല്‍ വികാസത്തിന്റെ മൂടുപടമാണെന്നാണ് ബിആര്‍ഐയെ രൂക്ഷമായി വിമര്‍ശിക്കുന്നത്. വികസിത രാജ്യങ്ങളെ വലിയ തോതില്‍ കടബാധ്യതകളാക്കി, അതുവഴി ചൈനയ്ക്ക് കീഴിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യമിടുന്നത്.
അഞ്ച് പഠനങ്ങള്‍ 2017 ഡിസംബറിനും ഈ വര്‍ഷം മാര്‍ച്ച് 9 നും ഇടയില്‍ പ്രസിദ്ധീകരിച്ചതാണ്. പുതിയ വുഹാന്‍-പാക്കിസ്ഥാന്‍ മിലിട്ടറി ബയോ പ്രോഗ്രാമിന്റെ പ്രഖ്യാപനത്തിന് മുന്‍പുള്ളതാണ് ഇതെന്നാണ് അറിയുന്നത്. എന്നാല്‍, പാക്കിസ്ഥാന്‍ മിലിട്ടറിയുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്ന് പറയാനാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
അഞ്ച് പഠനമനുസരിച്ച്, പാക്കിസ്ഥാനിലെ ആയിരക്കണക്കിന് പുരുഷന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരില്‍ നിന്ന് രക്തസാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. പ്രധാനമായും വിദൂര പ്രദേശങ്ങളില്‍ താമസിക്കുകയും മൃഗങ്ങളുമായി അടുത്ത് പ്രവര്‍ത്തിക്കുകയും ചെയ്തവരാണ് ഇവരെന്നും ദി ക്ലാക്‌സണ്‍ പറയുന്നു. അതായത് പാക്കിസ്ഥാനികളെ ഉപയോഗിച്ച് ചൈന പരീക്ഷണം നടത്തുന്നു.
വളരെ വിശ്വസനീയമായ രഹസ്യാന്വേഷണ സ്രോതസ്സുകളെ ഉദ്ധരിച്ച് ക്‌ളാക്‌സണ്‍ കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തത് ചൈന അതിന്റെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വഴി പാക്കിസ്ഥാനിലെ മാരകമായ ബയോളജിക്കല്‍ ഏജന്റുമാരെ പരീക്ഷിക്കുകയാണെന്നും പാക്കിസ്ഥാന്‍ ശാസ്ത്രജ്ഞര്‍ക്ക് രോഗകാരികളെയും ബയോ ഇന്‍ഫോര്‍മാറ്റിക്‌സുകളെയും കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് വിപുലമായ പരിശീലനം നല്‍കുന്നുവെന്നുമാണ്.
ഉയര്‍ന്നുവരുന്ന പകര്‍ച്ചവ്യാധികള്‍, പകരുന്ന രോഗങ്ങളുടെ ജൈവിക നിയന്ത്രണം എന്നിവയില്‍ ഗവേഷണം നടത്താന്‍ പാക്കിസ്ഥാന്‍ മിലിട്ടറിയും ചൈനയും തമ്മില്‍ രഹസ്യ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. ഈ പ്രോഗ്രാം വിവിധ ഇരട്ട-ഉപയോഗ ഗവേഷണ പ്രോജക്റ്റുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്നു. അതായത് അവര്‍ക്ക് സൈനിക, സിവിലിയന്‍ ആപ്ലിക്കേഷനുകള്‍ ഉണ്ടായിരിക്കാം. ചൈനയും പാക്കിസ്ഥാനും ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍, ഇസ്ലാമാബാദ് തങ്ങളുടെ സൈനികവും വുഹാന്‍ ലാബും തമ്മിലുള്ള കരാറിന്റെ അസ്തിത്വം സ്ഥിരീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
Leave a Comment