കൊറോണ വൈറസിന്റെ വ്യാപനത്തെക്കുറിച്ചു നിരവധി നിഗമനങ്ങളുണ്ട്; വായുവിലൂടെ പകരുന്നു എന്നതു മുതൽ വസ്തുക്കളുടെ ഉപരിതലങ്ങളിൽ തങ്ങിനിന്നു പടരുന്നു എന്നതുവരെ. കോവിഡിനു കാരണമാകുന്ന വൈറസുകൾക്ക് രണ്ടാഴ്ച വരെ വസ്തുക്കളിൽ പറ്റിപ്പിടിച്ചിരിക്കാൻ സാധിക്കും. പരിസ്ഥിതിയും ഉപരിതലത്തിന്റെ സ്വഭാവവും അനുസരിച്ച് ഈ കാലയളവിൽ വ്യത്യാസം വരാം. കുറഞ്ഞ താപനിലയിൽ കോവിഡ് 19 ന് കൂടുതൽ കാലം നിലനിൽക്കാൻ പറ്റുമെന്നും ഇത് ഫ്ലൂ പോലുള്ള അവസ്ഥയിലേക്ക് മാറാമെന്നും വിദഗ്ധർ ആദ്യമേ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പകർച്ച വ്യാധിയുടെ ആദ്യ തരംഗത്തിൽ, തണുത്തതും വരണ്ടതുമായ കാലാവസ്ഥ വൈറസിന് കൂടുതൽ അനുയോജ്യമാണ് എന്നായിരുന്നു അനുമാനം. കൂടുതൽ പഠനങ്ങളും വൈറസ് വ്യാപനവും അതു തെറ്റാണെന്നു തെളിയിച്ചു.
കൊറോണ വൈറസ് കുടുംബത്തിൽപ്പെട്ട സാർസ്, ഇൻഫ്ലുവെൻസ വൈറസുകളുടെ വ്യാപനം ചൂടുള്ള കാലാവസ്ഥയിൽ കുറവാണ്. ഈർപ്പമുള്ള കാലാവസ്ഥ, വൈറസിന്റെ പ്രത്യുല്പാദന നിരക്കു കുറയ്ക്കുമെന്നു ചൈനയിൽ നടത്തിയ ഒരു പഠനം പറഞ്ഞിരുന്നു.
എന്നാൽ ലോകമെമ്പാടും അണുബാധയുടെ നിരക്ക് ഉയരുമ്പോൾ, ഒരു കാലാവസ്ഥയ്ക്കും വൈറസിനെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് വ്യക്തമാകുകയാണ്. ഈർപ്പം കുറഞ്ഞ ഉപരിതലം കോവിഡിന്റെ ആയുസ്സ് വർധിപ്പിക്കുമെന്ന് പുതിയ ഒരു പഠനം തെളിയിക്കുന്നു. ഈ കണ്ടെത്തലുകൾ ശരിയാണെങ്കിൽ, അത് ഇന്ത്യയടക്കം, ഈർപ്പമുള്ള കാലാവസ്ഥയുള്ള രാജ്യങ്ങൾക്ക് ഒരു മോശം വർത്തയാകാം.
ഈർപ്പമുള്ള താപനില വൈറസ് പടർത്തുക മാത്രമല്ല, അതിന്റെ ആയുസ്സ് 23 മടങ്ങ് വർധിപ്പിക്കുകയും ചെയ്യുമെന്ന് യുഎസ്എ മിസോറി സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടു. ഫിസിക്സ് ഓഫ് ഫ്‌ളൂയിഡ്‌സ് എന്ന ജേണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചു.
ഉച്ഛ്വസിക്കപ്പെട്ട ശ്വസന കണികകളിൽ വായുപ്രവാഹത്തിന്റെയും ഫ്‌ളൂയിഡ് ഫ്ലോയുടെയും ഫലം വിശകലനം ചെയ്യാൻ ശാസ്ത്രജ്ഞർ ശ്രമിച്ചു. എന്നാൽ കൊറോണ വൈറസ്, ശ്വസന പ്രവർത്തനങ്ങളായ ചുമ, ശ്വസനം, സംസാരം ഇവയിലൂടെ പകരാം. എങ്ങനെയാണ് വൈറസ് മറ്റുള്ളവരിലേക്ക് വായുവിലൂടെ പകരുന്നത് എന്നതിനു ധാരാളം തെളിവുകൾ ഇന്നു ലഭ്യമാണ്.
വായുവിന്റെ turbulence, ശ്വസന കണികകളുടെ വ്യാപനത്തെ എങ്ങനെ ബാധിക്കുമെന്നറിയാൻ ശാസ്ത്രജ്ഞർ ഒരു മാതൃക തയാറാക്കി. മിക്ക തുള്ളികളും നിലത്തു വീഴുന്നുവെങ്കിലും വായുവിലൂടെ വലിയൊരു ശതമാനം കണികകളും പകരുന്നു. 100 ശതമാനം ഈർപ്പമുള്ള കാലാവസ്ഥയിൽ വൈറസിന്റെ വ്യാപനം കൂടുതലാണെന്നു കണ്ടു.
50 മൈക്രോണിൽ താഴെയുള്ള ചെറിയ തുള്ളികൾ 5 മീറ്ററോളം വ്യാപിക്കുന്നതായി കണ്ടു. വളരെയധികം ഈർപ്പമുള്ള വായുവിൽ ഇത് 16 അടിയോളം സഞ്ചരിക്കുന്നു. 50 ശതമാനം റിലേറ്റീവ് ഹ്യൂമിഡിറ്റിയിൽ 50 മൈക്രോൺ തുള്ളികളിൽ ഒന്നു പോലും 3 .5 മീറ്ററിൽ കൂടുതൽ സഞ്ചരിച്ചില്ല.
‘ശ്വസനകണികകളുടെ വൈറസ് ലോഡ്, അളവിന് ആനുപാതികമാണെങ്കിൽ ഏകദേശം 70 ശതമാനം വൈറസും ഒരു ചുമയിലൂടെ നിക്ഷേപിക്കപ്പെടാം. വ്യത്യസ്ത വലുപ്പത്തിലുള്ള (1 / 10 മൈക്രോൺ മുതൽ 100 മൈക്രോൺ വരെ) കൊറോണ വൈറസിന് വളരെ എളുപ്പത്തിൽ പകരാനും കൂടുതൽ പേരിൽ അണുബാധ സൃഷ്ടിക്കാനും കഴിയും’.
രോഗം പകരുന്നതു തടയാൻ ശാരീരിക അകലം പാലിക്കുന്നതു മൂലം സാധിക്കും. ഇതുവഴി, പകർച്ചവ്യാധി പിടിപെട്ട ഒരാളിൽനിന്നു പുറത്തുവന്ന കണികകളുള്ള വായു ശ്വസിക്കാനുള്ള സാധ്യതയും കുറയും.
Leave a Comment