സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. പത്തനംതിട്ട, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്.

പത്തനംതിട്ടയിൽ ഇലന്തൂർ സ്വദേശി അലക്‌സാണ്ടർ ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. 76 വയസായിരുന്നു. അർബുദ ബാധിതനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇതിന് പിന്നാലെയാണ് തിരുവനന്തപുരത്ത് കൊവിഡ് മരണം സ്ഥിരീകരിച്ചത്. കാട്ടാക്കട സ്വദേശി രത്‌നകുമാർ ആണ് മരിച്ചത്. 41 വയസായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇദ്ദേഹത്തിന് മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് വിവരം

കോഴിക്കോട് മരിച്ചത് മലപ്പുറം മഞ്ചേരി സ്വദേശി ഹംസ(63)ആണ്. കൊവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

pathram desk 1:
Related Post
Leave a Comment