പീഡനശ്രമം നടത്തിയവനെ ധൈര്യസമേതം നേരിട്ട യുവതി. കൊല്‍ക്കത്തയിൽ ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. ബിപിഒ ഉദ്യോഗസ്ഥയായ യുവതി ജോലികഴിഞ്ഞ് വീട്ടിലേക്കു മടങ്ങുംവഴിയായിരുന്നു അക്രമം ഉണ്ടായത്. കേസിൽ പ്രതിയായ യുവാവ് അപമര്യാദയായി സ്പർശിക്കാൻ ശ്രമിച്ചപ്പോഴായിരുന്നു യുവതി ധൈര്യപൂർവം നേരിട്ടത്. പിന്നീട് പൊലീസിൽ പരാതി നൽകുകയും പ്രതിയെ പിടികൂടുകയും ചെയ്തു.
ചൊവ്വാഴ്ച വൈകിട്ട് 7.15ഓടെയാണ് സംഭവമുണ്ടായത്. കൂടെ ജോലിചെയ്യുന്ന മറ്റൊരു സ്ത്രീക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. അപ്പോഴാണ് വഴിയിൽ വച്ച് ഒരു പുരുഷൻ അവരെ സമീപിച്ചത്. യുവതിയുടെ സ്വകാര്യഭാഗത്ത് കൈകൊണ്ട് സ്പർശിക്കാനുമ ബാഗ് തട്ടിയെടുക്കാനുമ ശ്രമിച്ചു. ഇയാളെ പിന്തുടര്‍ന്ന യുവതി മർദിച്ചു. പൊലീസിനെ വിളിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതി ഓടിരക്ഷപ്പെട്ടു. അയാൾ ഓടിരക്ഷപ്പെട്ടതോടെ യുവതി തെരുവിലുള്ള കച്ചവടക്കാരോട് പ്രതിയെ കുറിച്ച് അന്വേഷിച്ചു. അന്വേഷണത്തിൽ വ്യക്തമായ പേരുവിവരങ്ങൾ സ്ത്രീകൾക്ക് ലഭിച്ചു. മുഖലക്ഷണം കൃത്യമായി തെരുവിലുള്ളവരോട് കൃത്യമായി വിവരിച്ചാണ് യുവതിക്ക് പ്രതിയെ പിടികൂടാൻ സാധിച്ചതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തുടർന്ന് ഇലക്ട്രോണിക് കോംപ്ലക്സ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടി. ബാബു ഹൽദർ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
Leave a Comment