സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; 560 രൂപ കുറഞ്ഞു, പവന് 38880 ആയി

സംസ്ഥനത്ത് സ്വര്‍ണവില താഴോട്ട്. വ്യാഴാഴ്ച മാത്രം പവന്റെ വിലയില്‍ 560 രൂപയാണ് കുറഞ്ഞത്. ഇതോടെ എട്ടു ഗ്രാം സ്വര്‍ണത്തിന്റെ വില 38,880 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 4860 രൂപയുമായി.

ഏറ്റവും ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍നിന്ന് പത്തു ദിവസം പിന്നിടുമ്പോള്‍ വിലയില്‍ 3,120 രൂപയുടെ കുറവാണുണ്ടായത്.

ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഒരു ഔണ്‍സ് തനിത്തങ്കത്തിന് 1,940 ഡോളര്‍ നിലവാരത്തിലാണ് ആഗോള വിപണിയില്‍ വ്യാപാരം നടക്കുന്നത്. യു.എസ്. ഫെഡ് റിസര്‍വിന്റെ യോഗതീരുമാനം പുറത്തു വന്നയുടനെയാണ് വിലയില്‍ ഇടിവുണ്ടായത്.

ദേശീയ വിപണിയില്‍ ഒക്ടോബര്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 52,320നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

pathram:
Related Post
Leave a Comment