ചൈനയുടെ സിനോഫാം വികസിപ്പിച്ച വാക്‌സീന്‍ സുരക്ഷിതം

കോവിഡ്-19 നെതിരെ ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിച്ച വാക്‌സീന്‍ സുരക്ഷിതമാണെന്നും ശരീരത്തില്‍ ആന്റിബോഡി പ്രതികരണം ഉണ്ടാക്കാന്‍ വാക്‌സീന് സാധിച്ചെന്നും ഗവേഷകര്‍. ആയിരക്കണക്കിന് പേരില്‍ പരീക്ഷണം പൂര്‍ത്തിയാക്കിയ വാക്‌സീന്‍ അവസാന ഘട്ട ക്ലിനിക്കല്‍ ട്രയലുകളിലേക്ക് കടന്നു.

യുഎഇയില്‍ നടക്കുന്ന സിനോഫാമിന്റെ മൂന്നാം ഘട്ട പരീക്ഷണത്തില്‍ 15,000 ഓളം വോളന്റിയര്‍മാര്‍ പങ്കെടുക്കും. പരീക്ഷണ കരാറിന്റെ ഭാഗമായി സിനോഫാം പാകിസ്താനും വാക്‌സീന്‍ ഡോസ് നല്‍കും. ആദ്യ രണ്ട് ഘട്ടങ്ങളിലും വാക്‌സീന്‍ ഗൗരവമായ പാര്‍ശ്വ ഫലങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് ജേണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ സിനോഫാമിലെ ഗവേഷണകര്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്നാം ഘട്ട പരീക്ഷണം മൂന്നു മാസത്തില്‍ പൂര്‍ത്തീകരിക്കുമെന്നും ഈ വര്‍ഷം അവസാനത്തോടെ വാക്‌സീന്‍ തയാറാകുമെന്നും സിനോഫാം ചെയര്‍മാന്‍ അറിയിച്ചു. ചൈനീസ് ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള ചൈന നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രൂപ്പിന്റെ ഘടകമാണ് സിനോഫാം. സിനോഫാം ഉള്‍പ്പെടെ എട്ടോളം കമ്പനികളാണ് ചൈനില്‍ വാക്‌സിന്‍ വികസനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മറ്റൊരു ചൈനീസ് കമ്പനിയായ സിനോവാക് തങ്ങളുടെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ബ്രസീലിലാണ് നടത്തുന്നത്.

pathram desk 1:
Leave a Comment