സംസ്ഥാനത്ത് സ്വര്‍ണവില പവന് 160 രൂപകുറഞ്ഞ് 39,200 രൂപയിലേയ്ക്ക് തിരിച്ചെത്തി. ശനിയാഴ്ച 80 രൂപകുറഞ്ഞ് 39,480 രൂപയില്‍നിന്ന് 39,360 രൂപയായി കുറഞ്ഞിരുന്നു. 4,900 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് ഏഴിന് ഏറ്റവും ഉയര്‍ന്ന വിലയായ 42,000 രൂപയിലെത്തിയശേഷം തുടര്‍ച്ചയായി വിലകുറയുകയാണ്. പവന്റെ ഉയര്‍ന്ന വിലയില്‍നിന്ന് 1,800 രൂപയാണ് ഇതോടെ കുറഞ്ഞത്.
ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വിലയിലും കുറവുണ്ടായി. മാര്‍ച്ചിനുശേഷമുണ്ടായ ഏറ്റവുംവലിയ വിലയിടിവാണ് കഴിഞ്ഞയാഴ്ചയുണ്ടായത്. നിലവില്‍ ഔണ്‍സിന് 1,941.90 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. സ്വര്‍ണവിലയില്‍ കനത്ത ചാഞ്ചാട്ടമുണ്ടാകാന്‍ തുടങ്ങിയതാണ് വിലയെ ബാധിച്ചത്. യുഎസ് ഫെഡ് റിസര്‍വിന്റെ നയരൂപീകരണ യോഗം നടക്കുന്നതിനാല്‍ അതിന്റെ തീരുമാനം കാത്തിരിക്കുകയാണ് നിക്ഷേപകര്‍. ഈയാഴ്ച അവസാനമാകും തീരുമാനമുണ്ടാകുക.
യുഎസ്-ചൈന ബന്ധം, ട്രംപിന്റെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ എന്നിവയെല്ലാം ആഗോള വിപണിയില്‍ അടുത്ത ദിവസങ്ങളിലെ സ്വര്‍ണവിലയെ ബാധിച്ചേക്കാം.
Leave a Comment