നഴ്‌സ് ആശുപത്രിയില്‍ മരിച്ച നിലയില്‍ നിലയില്‍; മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ്

ബെംഗളൂരു: മലയാളി നഴ്‌സിനെ 2 വര്‍ഷമായി ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ മരിച്ച നിലയില്‍ നിലയില്‍ കണ്ടെത്തി. കൊല്ലം എഴുകോണ്‍ എടക്കോട് ഐശ്വര്യയില്‍ ശശിധരന്റെ മകന്‍ അതുല്‍ ശശിധരന്റെ (26) മൃതദേഹം മാറത്തഹള്ളി സക്ര വേള്‍ഡ് ആശുപത്രിയിയിലെ കോവിഡ് കെയര്‍ ഐസിയുവിന്റെ ശുചിമുറിയിലാണ് കണ്ടെത്തിയത്.

മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് മാറത്തഹള്ളി പൊലീസില്‍ പരാതി നല്‍കി. അതുലിനെ ശുചിമുറിയില്‍ വീണുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയെന്നും ഹൃദയാഘാതം സംഭവിച്ചു എന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്.

പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തയാറായില്ലെന്നും ശീതീകരണ സംവിധാനമുള്ള ആംബുലന്‍സ് വിട്ടുനല്‍കിയില്ലെന്നും പിതാവ് ആരോപിച്ചു. സംസ്‌കാരം നാട്ടില്‍ നടത്തി. മാതാവ്: വത്സല കുമാരി. സഹോദരന്‍: എസ്.ആരോമല്‍.

മരണത്തില്‍ ദുരൂഹത ഉണ്ടെന്നും അന്വേഷണം വേണമെന്നും ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് രഞ്ജിത് സ്‌കറിയ, ജന.സെക്രട്ടറി ജിജോ മൈക്കിള്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

pathram:
Related Post
Leave a Comment