റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്ത് ഉടമ പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെ, പാഞ്ഞെത്തിയ ലോറി കാര്‍ തവിടുപൊടിയാക്കി

ആലുവ: റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്ത് ഉടമ പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെ, പാഞ്ഞെത്തിയ ലോറി കാര്‍ തവിടുപൊടിയാക്കി. ആലുവ ബാങ്ക് കവലയിലാണ് സംഭവം. ആലുവ ദേശം പേലില്‍ സ്വദേശിയായ കാറുടമ വാഹനം പാര്‍ക്ക് ചെയ്ത ശേഷം സമീപത്തെ തുണിക്കടയില്‍ കയറിയതായിരുന്നു. െതാട്ടുപിന്നാലെയാണ് നിയന്ത്രണം വിട്ടെത്തിയ ലോറി കാറില്‍ ഇടിച്ചത്.

ലോറി ഡ്രൈവര്‍ കോയമ്പത്തൂര്‍ സ്വദേശി പാണ്ഡ്യന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നു നിയന്ത്രണം വിട്ട ലോറിയാണ് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് ഇടിച്ചു കയറിയത്. കോയമ്പത്തൂരില്‍ നിന്നു സ്റ്റീല്‍ റോള്‍ കയറ്റി വന്ന ലോറി പെരുമ്പാവൂര്‍, കോട്ടയം വഴി മല്ലപ്പള്ളിയിലേക്കു പോകുന്നതിനാണ് ഇതുവഴി വന്നത്.

വലിയ രീതിയിലുള്ള ശബ്ദം കേട്ട് ആളുകള്‍ എത്തിയപ്പോള്‍ തല സ്റ്റിയറിങ്ങില്‍ കുത്തി അനക്കമറ്റു കിടക്കുകയായിരുന്നു പാണ്ഡ്യന്‍. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

pathram:
Related Post
Leave a Comment