കാസര്‍കോട് സ്വദേശികള്‍ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങി, സംശയം ; ചോദ്യം ചെയ്യല്‍, 1 കിലോ സ്വര്‍ണം പിടികൂടി

തിരുവനന്തപുരം: വിമാനത്താവളത്തില്‍നിന്ന് 1 കിലോ സ്വര്‍ണം പിടികൂടി. ഇന്ന് രാവിലെ 3.30ന് ദുബായില്‍നിന്ന് എത്തിയ വിമാനത്തിലെ കാസര്‍കോട് സ്വദേശികളായ യാത്രക്കാരില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്. ട്രോളി ബാഗിന്റെ ചട്ടങ്ങളില്‍ വയറുകളുടെ രൂപത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. തിരിച്ചറിയാതിരിക്കാന്‍ പുറമേ മെര്‍ക്കുറി പൂശിയിരുന്നു.

കാസര്‍കോട് സ്വദേശികള്‍ എന്തിനു തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങി എന്ന സംശയത്തെത്തുടര്‍ന്നാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. യാത്രക്കാരില്‍ ഒരാള്‍ മൂന്നു ദിവസം മുന്‍പാണ് കോഴിക്കോടുനിന്ന് ദുബായിലേക്കു പോയത്. പെട്ടെന്നു തിരിച്ചുവരാനുള്ള കാരണം ചോദിച്ചെങ്കിലും യാത്രക്കാരനു കൃത്യമായ മറുപടി നല്‍കാനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.

pathram:
Related Post
Leave a Comment