മതഗ്രന്ഥം പാഴ്‌സലിൽ വന്ന സംഭവത്തിൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസർക്ക് കസ്റ്റംസ് സമൻസ് നൽകി. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ എത്ര ഡിപ്ലോമാറ്റിക് പാഴ്‌സലുകൾ വന്നുവെന്ന് അറിയിക്കണമെന്ന് കസ്റ്റംസ് നിർദേശം നൽകി. സ്വർണ കടത്ത് കേസിലെ പ്രതികൾ നിയമവിരുദ്ധമായി വ്യാവസായിക അടിസ്ഥാനത്തിലാണ് കള്ളകടത്ത് നടത്തിയതെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു.
മതഗ്രന്ഥം ഡിപ്ലോമാറ്റിക് ബാഗ് വഴി ഇറക്കുമതി ചെയ്ത സംഭവത്തിലാണ് കസ്റ്റംസ് സംസ്ഥാന പ്രോട്ടോകോൾ ഓഫിസർക്ക് സമൻസ് നൽകിയിരിക്കുന്നത്. ഡിപ്ലോമാറ്റിക്ക് ബാഗ് വഴി മതഗ്രന്ഥം ഇറക്കുമതി ചെയ്യാൻ കസ്റ്റംസിന് ക്വിയൻസ് സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ല.
സംസ്ഥാനം അനുമതി നൽകിയിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് സമൻസ് നൽകിയിരിക്കുന്നത്. മാത്രമല്ല കഴിഞ്ഞ 2 വർഷത്തിനിടയിൽ സി ആപ്പ്റ്റിൽ എത്ര ഡിപ്ലോമാറ്റിക്ക് പാഴ്‌സലുകൾ വന്നുവെന്നും ഇതിന്റെ രേഖകൾ ഹാജരാക്കണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. ദുബായ് കോൺസുലേറ്റിന് മതഗ്രന്ഥം നൽകിയെന്ന് മന്ത്രി കെ.ടി.ജലീൽ സമ്മതിച്ചിരുന്നു. സിഅപ്പ് റ്റ് എന്ന സ്ഥാപനം വഴിയാണ് മത ഗ്രന്ഥനങ്ങൾ വിതരണം ചെയ്തത്.
അതേസമയം സ്വർണക്കകടത്ത് കേസിലെ പ്രതികൾ നിയമവിരുദ്ധമായി വ്യവസായിക അടിസ്ഥാനത്തിലാണ് കള്ളക്കടത്ത് നടത്തിയതെന്ന് കസ്റ്റംസിന്റെ കോടതിയിൽ പറഞ്ഞു. പ്രതികളായ സ്വപ്ന, സഞ്ജു, സെയ്തലവി എന്നിവരുടെ ജാമ്യാപേക്ഷയിൽ നടന്ന വാദത്തിലാണ് കസ്റ്റംസ് ഇക്കാര്യം കോടതിയെ അറിയിച്ചത്. എല്ലാവരും ചേർന്ന് പണം സ്വരൂപിച്ച് ഹവാല വഴി വിദേശത്തേക്ക് അയച്ച ശേഷം സ്വർണം കൊണ്ടുവരികയായിരുന്നുവെന്നും, രാജ്യാന്തര ബന്ധമുള്ള വലിയ ശൃംഖലയാണ് ഇതിന് പിന്നില്ലെന്നും കസ്റ്റംസ് കോടതിയിൽ പറഞ്ഞു. വിദേശത്തുള്ള പ്രതികൾ കുടി പിടിയിലാകുന്നത് വരെ പ്രതികൾക് ജാമ്യം അനുവദിക്കരുതെന്നു കസ്റ്റംസ് കോടതിയിൽ വാദിച്ചു.
പ്രതികളുടെ ഫോൺ വിളി വിശദാംശങ്ങൾ നൽകാത്തതിന് ബിഎസ്എൻഎലിനും കസ്റ്റംസ് സമൻസ് നൽകി.
Leave a Comment