അമേരിക്കയേയും കടത്തി വെട്ടി; ഇപ്പോള്‍ കോവിഡ് രോഗബാധ ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി നാല് ലക്ഷം കടന്നു. ഇന്ത്യയിലെ ഒരു ദിവസത്തെ കോവിഡ് കണക്ക് യുഎസിനേക്കാളും ബ്രസീലിനേക്കാളും കൂടുതലെന്ന് ലോകാരോഗ്യ സംഘടന.കഴിഞ്ഞ ഏഴു ദിവസത്തെ കണക്കുകൾ പരിഗണിച്ചാണ് കണ്ടെത്തൽ. ഒരുദിവസം 61000 ല്‍ കൂടുതല്‍ രോഗികള്‍ ഇന്ത്യയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ അമേരിക്കയില്‍ 50000 രോഗികളാണ് പ്രതിദിനം പോസിറ്റീവാകുന്നത്. അതേപൊലെ ഇന്ത്യയില്‍ ഒരുദിവസം 871 പേര്‍ മരിച്ചപ്പോള്‍ അമേരിക്കയില്‍ 558 ആയി കുറഞ്ഞു.

ലോകത്തിലെ ഏറ്റവും മോശമായി കോവിഡ് ബാധിച്ച രണ്ടു രാജ്യങ്ങളാണ് അമേരിക്കയും ബ്രസീലും. ലോകത്ത് മരണസംഖ്യ 744,367 ആയി ഉയര്‍ന്നു. 13,422,612 പേര്‍ രോഗമുക്തി നേടി. അമേരിക്കയില്‍ മരണസംഖ്യ 167,563 ആയി. 2,754,691 പേര്‍ രോഗമുക്തി നേടി.

ബ്രസീലില്‍ രോഗികളുടെ എണ്ണം 30.13 ലക്ഷം കവിഞ്ഞു. ആകെ മരണം 103,099. മൊത്തം രോഗബാധിതരില്‍ ആറാമതുള്ള മെക്സിക്കോയാണ് മരണസംഖ്യയില്‍ മൂന്നാം സ്ഥാനത്ത്. 4.85 ലക്ഷം രോഗബാധിതരും 53,000ലേറെ മരണവുമാണ് രാജ്യത്ത്. ഇന്ത്യയിലെ സ്ഥിതി അതീവ ഗുരുതരമാവുന്നു എന്നതാണ് ഇതില്‍ നിന്ന് മനസിലാകുന്നത്. കോവിഡ് ബാധിതരുടെ എണ്ണം 2,328,405 ആയി ഉയര്‍ന്നു. മരണം 46,188. 24 മണിക്കൂറിനിടെ 61,252 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1,638,101 പേര്‍ രോഗമുക്തി നേടി.

pathram:
Related Post
Leave a Comment