തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്ക് ധരിക്കാതെ പിടിക്കപ്പെട്ടവരുടെ ഡാറ്റാ ബാങ്ക് തയാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാമതും പിടിക്കപ്പെട്ടാൽ പിഴയായി രണ്ടായിരം രൂപ ഈടാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് മാസ്ക് ധരിക്കാത്ത 6954 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ക്വാറന്റൈന് ലംഘിച്ച പത്തു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനം വര്‍ധിക്കുന്ന തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ പോലീസ് നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കും.
കണ്ടെയിൻമെന്റ് സോണ്‍ സ്വയം നിശ്ചയിച്ച് ജനം നിയന്ത്രണമേര്‍പ്പെടുത്തിയ മാതൃക ജനമൈത്രി പോലീസ് ഏറ്റെടുക്കും. ഇതില്‍ നാട്ടുകാരുടെ പങ്കാളിത്തം കൂടുതല്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തൃശ്ശൂർ സിറ്റി മാതൃകയിൽ മാർക്കറ്റ് മാനേജ്മെന്റ് സംവിധാനം സംസ്ഥാനത്തെ വലിയ മാർക്കറ്റുകളിൽ നടപ്പിലാക്കും. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്ന ചരക്ക് വാഹന ഡ്രൈവർമാരെ സുരക്ഷിതമായി താമസിപ്പിക്കും.
Leave a Comment