സംസ്ഥാനത്ത് ഇന്ന് ഏറ്റവും കുറവ് രോഗബാധ ഉണ്ടായ ജില്ല

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കുറവ് രോഗബാധ ഉണ്ടായ ജില്ലയാണ് ഇടുക്കി.

ഇടുക്കി ജില്ലയിൽ ഇന്ന് (11.08.2020) 4 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. നാലു പേരുടെയും രോഗ ഉറവിടം വ്യക്തമല്ല

1. വണ്ടൻമേട് സ്വദേശി (69). നിലവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

2. കാമാക്ഷി പാവക്കണ്ടം സ്വദേശി (80). നിലവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

3. കുമളി റോസാപൂക്കണ്ടം സ്വദേശി (52). ചെക്പോസ്റ്റ് ജീവനക്കാരനാണ്. ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

4. ഉടുമ്പന്നൂർ സ്വദേശി (50). ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

✴ ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 68 പേർ ഇന്ന് രോഗമുക്തി നേടി.

ഇതോടെ ഇടുക്കി സ്വദേശികളായ 241 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

pathram:
Leave a Comment