മലപ്പുറം തിരൂരങ്ങാടിയില്‍ മുസ്ലിം ലീഗ് നേതാവ് ആണ്‍ കുട്ടിയെ ലൈംഗിക പീഢനത്തിനിരയാക്കിയെന്ന് പരാതി. എസ് ടി യു തിരൂരങ്ങാടി മണ്ഡലം ജനറല്‍ സെക്രട്ടറി ചെക്കാലി റസാഖിനെതിരേ പോലിസ് കേസെടുത്തു.
പത്തുവയസ്സുകാരനാണ് പീഢനത്തിനിരയായത്. വീട്ടിലേക്ക് വിളിച്ചുവരുത്തി നഗ്‌ന വീഡിയോ കാണിച്ചുകൊടുത്തശേഷമായിരുന്നു പീഢനം. കുട്ടിയുടെ മാതാവ് പരപ്പനങ്ങാടി പോലിസില്‍ പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പീഢന വിവരം പുറത്തറിഞ്ഞത്. പ്രതി ചക്കാലി റസാഖിനെതിരേ പോലിസ് കേസെടുത്തു. പോക്സോ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
പോലിസ് അന്വേഷിച്ചെത്തിയതോടെ ഒളിവില്‍പ്പോയ റസാഖിനെ അറസ്റ്റ് ചെയ്യാനായില്ല. മുസ്ലിംലീഗിന്റെ ട്രേഡ് യൂണിയന്‍ സംഘടനയായ എസ് ടി യുവിന്റെ തിരൂരങ്ങാടി മണ്ഡലം ജനറല്‍ സെക്രട്ടറിയാണ് ചക്കാലി റസാഖ്.
മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി പരപ്പനങ്ങാടി നഗരസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. അബ്ദുറബ്ബ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമായി അടുപ്പമുള്ള റസാഖിനെതിരേ കേസെടുത്തത് മുസ്ലിം ലീഗിനെ പ്രതിസന്ധിയിലാക്കി
Leave a Comment