റോഡിലൂടെ വരന്‍ എത്തിയത് വള്ളത്തില്‍; വള്ളം മറിഞ്ഞ് കൂട്ടുകാര്‍ വെള്ളത്തില്‍

കോട്ടയം ദേവലോകം അടിവാരത്ത് തോപ്പിൽ വീട്ടിൽ അരുണിമയുടെയും അരുൺ കിഷോറിന്റെയും വിവാഹ നിശ്ചയ ദിവസം
പെരുമഴ. അരുണിമയുടെ വീട്ടുമുറ്റത്തും സമീപ റോഡുകളിലുമെല്ലാം വെള്ളം കയറി. അതോടെ വരനെ കൊണ്ടു വരാൻ കാറിനു പകരം വള്ളം ഒരുക്കി.

വള്ളപ്പടിയിൽ ചേമ്പില ഇട്ട് ഇരുത്തിയാണ് അരുണിനെ കൊണ്ടു വന്നത്. മറ്റൊരു വള്ളത്തിൽ കൂടെ വന്ന കൂട്ടുകാർ പകുതിയായപ്പോഴേക്കും വള്ളം മറിഞ്ഞ് വെള്ളത്തിലായി. തേച്ചുമിനുക്കിയ വസ്ത്രം ധരിച്ച് കല്യാണനിശ്ചയത്തിന് ഇറങ്ങിയവർ ചടങ്ങുനടക്കുന്നിടത്ത് എത്തിയത് പാതി നനഞ്ഞൊട്ടിയ വസ്ത്രങ്ങൾ പിഴിഞ്ഞുണക്കിക്കൊണ്ട്!!

ഇനി ഏതായാലും കോവിഡിന്റെയും മഴയുടെയും ഭീഷണി ഒഴിഞ്ഞിട്ട് വർഷാവസാനമേ വിവാഹം ഉള്ളൂ എന്നാണ് തീരുമാനം.

pathram:
Related Post
Leave a Comment