ഫോൺവിളിക്കുമ്പോഴുള്ള കോവിഡ് സന്ദേശം നിർത്താൻ തീരുമാനം

കോട്ടയ്ക്കൽ:ഫോൺവിളിക്കുന്ന സമയത്ത് കേൾക്കുന്ന കോവിഡ് ബോധവത്കരണ സന്ദേശങ്ങൾ നിർത്താൻ ബി.എസ്.എൻ.എൽ. തീരുമാനിച്ചു. സന്ദേശങ്ങൾ പലപ്പോഴും പ്രയാസമുണ്ടാക്കുന്നതായി പരാതി കിട്ടിയ സാഹചര്യത്തിലാണിത്.

ദുരന്തസാഹചര്യങ്ങളിൽ അത്യാവശ്യങ്ങൾക്കായി വിളിക്കുമ്പോൾ മിനിറ്റുകൾ നീണ്ട സന്ദേശം ഒരുപാട് സമയം നഷ്ടപ്പെടുത്തുന്നുണ്ട്. ആംബുലൻസിന് വിളിക്കുമ്പോൾപ്പോലും ഇതാണ് കേൾക്കുക.

കേന്ദ്ര നിർദേശപ്രകാരമാണ് സന്ദേശം. നെറ്റ്‌വർക്ക് കമ്പനികൾക്ക് ഇവ ഒഴിവാക്കാൻ കഴിയില്ല. ബി.എസ്.എൻ.എൽ. കേന്ദ്രത്തിൽനിന്ന് പ്രത്യേക അനുമതി വാങ്ങിയാണിത് നിർത്തിയത്.

pathram desk 1:
Related Post
Leave a Comment