5 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 48 ആയി

മൂന്നാര്‍: ഇടുക്കി പെട്ടിമുടി ദുരന്തത്തില്‍ മരിച്ച 5 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 48 ആയി. ഇന്ന് രാവിലെ മുതല്‍ നടത്തിയ തിരച്ചിലിലാണ് സമീപത്തെ പുഴയില്‍നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നിലവില്‍ ഇവ തിരിച്ചറിഞ്ഞിട്ടില്ല.

ഫയര്‍ ഫോഴ്‌സിന്റെ സ്‌കൂബ ടീം അംഗങ്ങള്‍ നടത്തിയ തിരച്ചിലില്‍, അരമണിക്കൂറിന്റെ ഇടവേളകളില്‍ രണ്ട് മൃതദേഹങ്ങള്‍ വീതമാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പ്രദേശത്തേക്ക് കൊണ്ടുവന്നു കൊണ്ടിരിക്കുകയാണ്. ഉരുള്‍പൊട്ടി വന്നപ്പോള്‍ വന്നപ്പോള്‍ ഇവര്‍ സമീപത്തെ പുഴയിലേക്ക് ഒലിച്ചുപോയതായിരിക്കാം എന്നാണ് കരുതുന്നത്.

ഉരുള്‍പൊട്ടിയതിന്റെ അവശിഷ്ടങ്ങള്‍-ലയങ്ങളിലെ വസ്തുവകകളുടെയും മറ്റും ഭാഗങ്ങള്‍ മാങ്കുളം വരെയുള്ള ഭാഗത്ത് പുഴയില്‍ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പുഴ കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചത്.

pathram:
Related Post
Leave a Comment